എന്റെ ബാല്യം

..കുട്ടികളുടേയും ചേച്ചിമാരുടെയും നാമം ചൊല്ലൽ കേൾക്കാൻ വലിയച്ചൻ മുറുക്കു അപ്പം മുതലായ പലഹാരം എണ്ണയിൽ ഇട്ടു കിട്ടുന്ന നേരം ആ പപ്പട കമ്പിയും കൊണ്ട് ചെറിയ റൂമിൽ ഇരുട്ടതു വന്നു നിൽക്കും.ആരെങ്കിലും തെറ്റി പാടുകയോ കളികുറുമ്പുകളുടയ് ക്ഷീണത്താൽ ഒന്നു മയങ്ങി പോയാൽ(സേതു) നാമം ചൊല്ലൽ കഴിഞ്ഞു കിട്ടുന്ന പലഹാരം ചേച്ചിയുടയ് കയ്യിൽ നിന്ന് കൂടുതൽ എങ്ങിനെ അടിച്ചുമാറ്റമെന്നചിന്തയിൽ ഒന്നു ചൊല്ലുന്നത് തെറ്റിയാൽ വലിയച്ചന്റെ പപ്പട്ട കമ്പി പുറത്തു വീണിരിക്കും..മുക്രിരായൻ എന്ന മുക്രിമാപ്പിള കുട്ടികളുടെ നാമം ചൊല്ലൽ കേട്ട് ഒപ്പം ചൊല്ലും നമ ശിവാ നാരായനായനമ ,തുടങ്ങിയ വിഷ്ണുവേ കരി (മുക്രിരായൻ അങ്ങനെയേ പറയൂ).രണ്ട്‌ രണ്ടര മണികൂർ നാമം ചൊല്ലി കേക്കണം ചേച്ചിമാർ മത്സരമാണ് ആരാണ് നന്നായി ചൊല്ലാന്നു..നന്നായി ചൊല്ലിയാൽ വലിയച്ചനു  ഇഷ്ട്ടവും... ചായക്കടയിലെ തിരക്കെല്ലാം കഴിയാൻ രാത്രി 8.30,9മണി  ആവും ഒരു തോർത്തുമുണ്ട് മാത്രമാണ് വല്യച്ഛന്റെ പകൽ വേഷം അടിയിൽ നീളം കൂടിയ കള്ളിയുള്ള ഡ്രൈ്യർ.. കാതിൽ കടുക്കൻ, വല്യച്ഛന്റെ കുളിയും നാമം ചൊല്ലലുണ്ട് ഒരിക്കലും മുടങ്ങാതെ...അതും കഴിഞ്ഞാലേ കുട്ടികൾക്കും മുതിർന്നവർക്കും ചായകടയുടെ മുന്നിലെ ഹാളിൽ പ്രവേശ നമുണ്ടായിരുന്നുളൂ...പകൽസമയങ്ങളിൽ വീട്ടിൽ കുട്ടികൾ മുതിർന്നവർ ആരെങ്കിലും ഉണ്ടോ എന്ന് പോലും (ശബ്ദം പോലും)പുറത്തു കേൾക്കില്ല്യ...അത്രക്ക് പേടിയാണ് വല്യച്ചനെ..വലിയച്ചനും വലിയമ്മയും ആയിരുന്നു എല്ലാം..വല്യച്ഛന്റെ ആറുകുട്ടികളും അച്ഛന്റെ എട്ടും...എന്റെ അച്ഛനും അമ്മയും അവരുട നിഴ്ൽ മാത്രമാണ്..എല്ലാവരും ഒരേ വീട്ടിൽ വെള്ളണ്ടത് രാമൻ നായർ ചായക്കട എന്ന വീട്ടിൽ...തോൾലോളം മുടിയുള്ള എന്നെ ചായ ടേബിളിൽ ഇരുത്തി മുടി ചീകി ഒതുക്കി മയിൽ പീലി വച്ചു തരും വലിയച്ചൻ..ചേച്ചിമാരും ചേട്ടൻമാരും വായിച്ചു പടിപ്പാണ് വലിയച്ചന്റെ അടുത്തിരിക്കാൻ വല്യച്ഛന്റെ സ്നേഹം പിടിച്ചു പറ്റാൻ മത്സരമാണ്...വേഗം പടിച്ചോളൂ ചാമി തന്ത വരുന്നുണ്ട്. ചേച്ചിമാർ പറയുന്നു..കയ്യിൽ ഒരു ഭണ്ഡ കെട്ടും അതിൽ ഒരു പോയ്‌മുഖവും ഉണ്ടാവും കയ്യിൽ. വർഷങ്ങൾ ആയിട്ടുള്ള കടയിൽ വരുന്ന ഒരു മുത്തച്ഛൻ...നാളെ വിഷു വാണ്..ആരോ പറയുന്നു...നേരെത്തെ എണീകണ്ടേ കഴിച്ചു വേഗം ഉറങ്ങാൻ നോക്കു.കുട്ടികളെ കുട്ടികൾ നിരന്നിരിക്കുകയായി മൂത്ത ചേച്ചി എല്ലാവർക്കും വിളമ്പി..വലിയമ്മ നാളെക്കുള്ള ചട്നിക്കു നാളികേരം ചേരാകുകയാണ് അച്ഛനും അമ്മയും ദോശയ്ക്കും ഇടലിക്കും ഉരലിൽ അരക്കാണ്..അമ്മയുടയ് മാറിൽ കടിച്ചു പിടിച്ചു ഞാനും....പച്ചമുളകും കുറച്ചു പൊട്ടുകടലയും നാളികേരവും വലിയമ്മ ശരിയാക്കി അളന്നു വച്ചിട്ടുണ്ട്..ചട്ടണിക്കു.ഊണു കഴിഞ്ഞ ഞാൻ, നാളേക്ക് പുട്ടിനു കൊള്ളി(കപ്പ )മുറിച്ചു കൊണ്ടിരിക്കുന്ന വലിയമ്മയുടെ കാലിലേക്ക്....എന്താണ് വിഷുഎന്ന ചോദ്യവുമായി ഉറക്കവുമായി.ചിലപ്പോഴൊക്കെ വല്യച്ഛന്റെ കുംഭയിലിരുന്ന്ന് മാറാത്ത മുടിയിൽ തലചേർത്തും..
മൂത്ത ചേച്ചി വിളിച്ചുണർത്തി കണ്ണുപൊത്തി,കണ്ണു തുറക്കല്ലേ കണ്ണു തുറക്കാതെ തന്നെ മുഖം കഴുകിച്ചു കുറിവരച്ചു കണി കാണിച്ചു.. മുന്നിൽ അതാ കണി, ഒരു വർണ്ണപ്രപഞ്ചം തന്നെ മുന്നിലുണ്ടായിരുന്നു അടുത്തുതന്നെ പിന്നെ വല്യച്ഛനും ഇരിക്കുന്നുണ്ട് ഞാൻ നോക്കി ചേട്ടന്മാരും ചേച്ചിമാരും കണി കണ്ടു വരി ആയി നിൽക്കുകയാണ് അപ്പുവേട്ടൻ  കണി മേടിച്ച് വല്യച്ഛൻറെ കാൽ നമസ്കരിക്കുന്നു എൻറെ ഊഴം ആയി  എനിക്കും കിട്ടി  ഒരുരൂപ..വെറ്റിലയിൽ...ആദ്യമായാണ്..വലിയമ്മയും രാവിലെതന്നു...മാലപ്പടക്കം ,കമ്പിത്തിരി മത്താപ്പ്, വിഷു ചക്ര..ഓല പടക്കം..ചേച്ചീടെ മോളുടെ (ശകുന്തള)കയ്യും പിടിച്ച് ഒരു കയ്യോടെ ചെവിയും പൊത്തി നിലക്കാണ്...ഉച്ചക്കു വലിയച്ചൻ കിഴക്കോർതു പൂജ ...പിന്നെ വിഷുകഞ്ഞി.
കുട്ടപ്പൻചേട്ടന്ബാംഗളൂർ ഉദ്യഗം കിട്ടി ആദ്യ വരവ്,കയ്യിൽ നാഷണൽ പാനസോണിക് എന്നെഴുതിയ ഒരു കൊച്ചു വലിയ പെട്ടിയിലാരുന്നു കണ്ണ് മുഴുവൻ..കൗതുകം കൂടി കൂടി വന്നു...ചോദിക്കാൻ മനസു വെമ്പി.. കുട്ടപേട്ടൻ വലിയഗമായി..റേഡിയോ ഓണ് ആക്കി.ആകാശ വാണി....വാർത്തകൾവായിക്കുന്നത്...ആദ്യമായാണ് നമ്മുട വീട്ടിൽ റേഡിയോ വരുന്നത്..എന്റെ കണ്ണുകൾ അതിൽ കാണുന്ന ബാക്കി ബട്ടണിൽ ആയിരുന്നു.കുട്ടികൾ തൊടരുതെന്ന വല്യച്ഛന്റെ സുഗ്രീവആജഞയും.ഉച്ചക്ക് ഏട്ടന്റെ പാട് കേട്ടാണ്..ഞങ്ങള് ഓടിയെത്തിയത്..പതിനാലാംരാവുതിച്ചത് മനത്തോ കല്ലായി കടവത്തോ.. ചേട്ടൻ നമ്മളെ മൈൻഡ് ചെയ്യുന്നു പോലും ഇല്യാ..എൻറെ കണ്ണുകൾ വീണ്ടും ആ റേഡിയോയിലേക്കായി.. ചേട്ടനും അതിലേക്കു നോക്കി ആണ് പാടുന്നത്..അപ്ലോഴാണ് അതിലെ ഒന്നു രണ്ട് ബട്ടുനുകൾ താണ്‌ ഇരിക്കുന്നത്  കണ്ടത് ഒപ്പം ഉള്ളിൽ എന്തോ ചുറ്റുന്നു...കുറച്ചു കഴിഞ്ഞു ചേട്ടൻ പാടിയ പാട്ടു വീണ്ടും കേക്കുന്നു..ചേട്ടന്റെ മുഖത്തേക്കും പെട്ടിലിലേക്കുമെന്റെ നോട്ടം മാറി മാറി നോക്കി ഇപ്പൊ പാടുന്നത് ചേട്ടനല്ല..
പെട്ടി ആണ്...അന്തം വിട്ട പെരുച്ചാഴി എന്നു കെട്ടിട്ടിലേ അതായി എന്റെ അവസ്‌ഥ...ഇതൊന്നു കണ്ടു പിടിച്ചിട്ടുതന്നെ കാര്യം ധ്യര്യത്തിന് പെങ്ങളെയും കൂട്ടി...അടികിട്ടാണെങ്കിൽ...അങ്ങനെ ചേട്ടന്റെ ഉച്ച ഉറക്കം നോക്കിയിരുന്നു..അത് റേഡിയോ മാത്ര മല്ല ടാപ്പ്റെക്കോർഡർ കൂടിയാണെന്നും വല്യച്ചച്ഛന്റെയും വലിയമ്മയുടയും സംസാരം റെക്കോര്ഡ് ചെയ്തു അവരെ കേൾപ്പിച്ചു ചേട്ടൻ വലിയ ഗമയിൽ ആണെന്ന്നും പെങ്ങളുട്ടി പറഞ്ഞു....പിന്നെ എങ്ങിനെ എങ്കിലും പാട്ടു റെക്കോര്ഡ് ചെയ്യണം എന്ന ഒറ്റ ചിന്തയെ സന്ധ്യ നാമം ചൊല്ലുമ്പോഴും ഉറക്കത്തിലും  എല്ലാം...അമ്മുഓപ്പയും ബേപ്പ എന്ന ബേബി ഓപ്പയുംഅത്യാവശ്യം നന്നായി ഭജന ചൊല്ലും..പിന്നെ രണ്ടു പേരും ച്ചേട്ടന്റെ ഉച്ചക്കുറക്കം നോക്കി ഇരുപ്പായി...തംസപ് മൂടി കൊണ്ട് ചിൽ ചിൽ ശബ്ദമുണ്ടാകാൻ മൂടി യും പാട്ടും അമ്മു ഓപ്പയും പ്ലാൻ ചെയ്തു...സകല ദൈവങ്ങളെയും വിളിച്ച് ചേട്ടൻ മുന്നേ അമത്തിയ ബട്ടണുകൾ അമർത്തി പാട് തുടങ്ങി...രാഗങ്ങളെ മോഹങ്ങളെ...പൂച്ചുടും ആത്മാവിൻ രാഗങ്ങളെ...ശബ്ദം കേട്ട് ചേട്ടൻ വന്നതും പെങ്ങളുട്ടി ചിരിച്ചതും  ഏല്ലാം പാട് പെട്ടിയിൽ റെക്കോര്ഡ് ആയി...ആ ച്ചിരി ചേട്ടൻ റിവയ് ണ്ട് ചെയ്തു....പിന്നെ ഒരു പൊട്ടി ചിരി ആയിരുന്നു...എല്ലാരും ആ ചിരിയിൽ കൂടി ചേർന്നു...
പിന്നെ ചേട്ടനും ചേച്ചിമാരും അപ്പുവേട്ടനും...കുറെ കുറെ യുഗ്മഗാനങ്ങൾ പാടി...ഞാനും ശകുന്തകളയും സേതുവേട്ടനും കാഴ്ചക്കാരായി വായ്‌പൊളിച്ചിരുന്നു....
കോലാറിലാണ് കല്യാണംവലിയമ്മയുടയ് കാലി ൽ കിടന്നു മയക്കം പിടിക്കുമ്പോഴാണ് സംസാരം അമ്മയും അച്ഛനും വലിമ്മയും..വലിയച്ഛന്റെയും അച്ഛന്റെയും അനന്ദിരവൻ ശ്രീധരൻ, ശ്രീധരേട്ടന്റെ കല്യണത്തിന്റെ കാര്യമാ...
മണിഏട്ടൻ കാതിൽ പറഞ്ഞു.ഒരുപിടി വലിയമ്മ ചിറകിവച്ച നാളികേരത്തില്നിന്നു ഒരുപിടി എടുത്തു വായിൽ വച്ചുഓരോട്ടം ഓടി..വലിയച്ചൻ കല്യാണത്തിന് പോകാൻ അച്ചനോട് ചട്ടം കെട്ടിഅമ്മയും എന്റെ മുടി വെല്ലി ഗിരി മല എന്ന കോവിലിൽ മുടി വെട്ടാം എന്നു നേർച്ചയുണ്ടെന്നുഅമ്മയും...അങ്ങിനെ ആദ്യ ട്രെയിൻ യാത്ര....അച്ഛനും അമ്മയും ബാലനമ്മനും(വലിയമ്മയുടയ് ആങ്ങള)ഞാനും...പുറം കാഴ്ചകൾ കണ്ടു മതിമറന്നിരിക്കുകയാണ് ഞാൻ...പോകുന്ന വഴിയേ വെള്ളിങ്കിരിം മല യിൽ പോയി എന്റെ മുടി വഴിപാട് കഴിച്ചു യാത്ര തുടന്നു....ഊരകം ഓർഗം...എന്ന വിളികേട്ട് അച്ഛൻ അമ്മയെയും കൂടി ഇറങ്ങി...വെളുത്ത ജൂബ യിട്ട ഒരു മാമൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു...വീട്ടിൽ എത്തി അവിടെ കുറെ പേരുണ്ടായിരുന്നു..(.വാസു  ഏട്ടൻ ,ജയേട്ടൻ ശശി ഏട്ടൻ കല്യാണ ചെക്കൻ ശ്രീധരേട്ടന്റെ കൂടെ അവരുടെ പെങ്ങൾ ബാലമാണി)....ഇവരെയൊക്കെ ആദ്യമായാണ് കാണുന്നത്....അവിടയ് ഒരു പാവടകാരി ചേച്ചിയുഉണ്ടായിരുന്നു അവർആയിരുന്നു എന്റെ കാര്യങ്ങൾ എല്ലാം.. കുട്ടിക്ക് നാസ്ഥ കൊടുത്തോ സുതേ..വെളുത്തു സുന്ദരി ആയ ചേച്ചി ചോദിക്കുന്നു...ഒരു വെളുത്ത സുന്ദരികുട്ടി ഒക്കത്തും ഉണ്ടായിരുന്നു...അവർ അമ്മയോട്മണിക്കൂറോളം വർത്താനം ആണ് ബാലാമണിയെന്ന ഓപ്പയും വെളുത്ത ഒരു ചെക്കനെ ഒക്കത്തിരുത്തി അവരോടൊപ്പം.. എത്ര പറഞ്ഞാലും തീരില്ല്യേ എന്നു ഏട്ടന്മാർ ചോദിക്കുന്നത് കേട്ടു....
കല്യാണം കേമമായി,. അന്ന് വൈകീട്ട് എല്ലാവരും കൂടി എന്റെ ഡാൻസിൽ മുഴുകി ഇരിക്കയാണ് വെള്ള ജുബ്ബ ഇട്ട മാമൻ ആണ് അച്ഛന്റെ പെങ്ങളുടയ് ഭർത്താവ്...സുന്ദര ഏട്ടനും  താത്ത എന്നാണ് വിളിക്കുന്നത് എന്നും ഞാനും കൂട്ടായി.....എനിക് താത്തയെന്ന മാമ വലിയ അലമാറാക്കു മുകളിൽ നിന്ന് സമ്മാനം തന്നു...എല്ലാരോടും യാത്ര പറഞ്ഞു പോരാൻ നേരം ആ പാവട  ചേച്ചിക്ക് ഭയങ്കര വിഷമം....അന്ന് കല്യാണത്തിന് വന്ന വേറൊരു ചേച്ചിയുംരണ്ടുപിള്ളേരുംഅനിയേട്ടൻ എന്ന ഏട്ടനുംകൂടിയാണ് ഇറങ്ങിയത്....മനസിൽനൂറു  നൂറു ചോദ്യങ്ങൾ... പാവാട കാരി ചേച്ചിയെന്തിനാ അമ്മയെ പിടിച്ചു കരയുന്നതെന്നും..അവരൊക്കെ ആരാ എന്നും.....വെളുത്ത സുന്ദരി ആയചേച്ചിയും ഇപ്പോൾ കൂട യുള്ള ചേച്ചിയും വല്യച്ഛന്റെ മക്കളാണെന്നും എട്ടൻമാർ വല്യച്ഛന്റെയും അച്ഛന്റെയും പെങ്ങളുടയ് മക്കളാണെന്നും അച്ഛൻപെങ്ങൾ മരിച്ചുപോയെന്നും...താത്തയാണ് അവരെ ഒക്കെ വളർത്തി വലുതാക്കിയെ എന്നും...ആ പാവാടകാരി ചേച്ചി എന്റെ സ്വന്തം കൂട പിറപ്പാണെന്നും അങ്ങിനെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി.....  മക്കളെ ചേർക്കേണ്ടേ....അമ്മയുടെ ....... ശബ്ദംകേട്ടാണുണർന്നത്...വീട്ടിൽ എത്തിയിരിക്കുന്നുഅഗൻവാടിയിലും സേതുവേട്ടനെ സ്കൂളിലും ചേർക്കണം..അച്ഛന്റെ തോളില് ആയിരുന്നു എന്റെ യാത്ര... കൂടെ മണിയേട്ടനും സുന്ദരിച്ചേച്ചിയും..ചേട്ടനെ ഒന്നാം ക്ലാസിൽ ചേർത്തു വരുമ്പോ അച്ഛൻ എന്നെയും എടുത്തു പോന്നു...സേതുമാധവൻ എന്നു പേര് ചേട്ടന് സ്കൂളിൽ ചേർ ക്കാൻ പറഞ്ഞ പേര് അച്ഛൻ മറന്നതും വല്യച്ഛന്റെ രാമനും അച്ഛന്റെ പേരിലെ കൃഷ്ണൻ കുട്ടിയിലെ കൃഷ്ണനും കൂടി രാമകൃഷ്ണൻ എന്നാണ് അച്ഛൻ കൊടുത്തതെന്നും അച്ഛൻ പറയുന്നത് കേട്ടു....കുറെ കുട്ടികൾ ഉണ്ടായിരുന്നു  അഗ്‌നവാടിയിൽ...ഒരു പ്രത്യക മണമുള്ള ചൂടുള്ള പാല് കുടിക്കാനും ഒരു മഞ്ഞ ഉപ്പുമാവും കഴിക്കാൻ തന്നു...വലിയച്ചൻ ചൂടാറ്റി തന്നിരുന്ന പാലിൻ വെള്ളം മനസിൽ .....രാവിലെ ഒന്നും വൈകീട് ഒന്നും... പണിതിരക്കിൽ ഓടി നടക്കുന്ന അമ്മയുടെ അമ്മിഞ്ഞ പാലും.....അംഗൻവാടി ചേച്ചി പാടി കുട്ടികളെ ഉറക്കി....വൈകീട് പോരുമ്പോൾ അമ്മിണീ 'അമ്മ പറങ്ങോടത്തെ..സ്നേഹപൂർവം ചോറ്റിന് പാത്രത്തിൽ മഞ്ഞ ഉപ്പുമാവ് ആക്കി ഉമ്മയും തരും....കൈ പിടിച്ചു റോഡ് കടത്തി അവരുട വീടിന്റെ പൂമുഖത്തുകൊണ്ടിരുത്തും പത്മജ എന്ന ചേച്ചിയും എട്ടന്മാരും കളിക്കാൻ കൂടും അവിടയ് ഒരു മുത്തഛനും അമ്മമ്മയും ഉണ്ടാർന്നു....വീട്ടിൽഎത്താൻ ഓട്ടമാണ് വല്യച്ഛനോട് അംഗൻവാടി വിശേഷങ്ങൾ പറ യാൻ...അമ്മയുടയ് അമ്മിഞ്ഞ പാല് കുടിക്കാൻ....പിറ്റേന്ന് സുന്ദരി ചേച്ചീടെ കയ്യും പിടിച്ചു...സേതുവേട്ടന്റെയും മണി ഏട്ടന്റെ കൂടി.. അടുത്തവീട്ടിലെ കുട്ടികളായ രാമചേച്ചിയും രതനവും കൂടി....രത്നകുമാരി എന്ന രത്നവും ഞാനും അങ്ങനവാടി യിൽ കാത്തിരിക്കും വീട്ടിലേക്കു ഓടാൻ...കൂട്ടത്തിൽ ഒരു ശിവൻ കൂടി...ശരീരത്തിൽ ഒരുപാടു മുടിയുള്ള ശിവൻ....പുലിയത്തെ ആണത്രേ..കെറ്റം കേറി പിന്നെ കാലിലെ ചുരങ് കാണിക്കാൻ ഏട്ടന്റെ കൂട പോയ വീടല്ലേചായകടയുടെ പടിഞ്ഞാറെ തൂണിൽ കെട്ടി വച്ച ചുമന്ന പെട്ടിയിൽ നിന്നു  മീശവച്ച പ്രതേക വേഷമിട്ട ഒരു മാമൻ വന്നു പെട്ടി തുറന്നു എന്തെക്കെയു കുറെ എടുത്തു കയ്യിലുള്ള തുണി സഞ്ചിയിൽ ഇട്ടു..പിന്നെയും കൈ കടത്തി ശബ്ദമുണ്ടാക്കി നോക്കുന്നു...വലിയച്ചൻ എന്തോ കടലാസിൽ ഒപ്പിട്ട് ആ മാമന്റെ കയ്യിന്നു കാശു മേടിക്കുന്നു.ഒരു കടലാസു കഷ്ണം വലിയച്ചനും പിന്നെ വേറൊരു നീലകളർ എന്തോ കൊടുത്തു....വലിയച്ചൻ അവർക്ക് ചായ കൊടുത്തു പൈസ വാങ്ങില്ല്യ കാശുപെട്ടികരികിൽ ചമ്രം പടിഞ്ഞിരിക്കുന്ന എന്നെ നോക്കി വലിയൊരു കാലൻ കുടയുമെടുത്തു പിന്നെയുംകുറെ കവറുകൾ ജനലിനരികെ  വച്ചു നടന്നുപോയി അത്....മുതങ്ങായിലെ ശങ്കുണ്ണി വൈദർ ആണ് ആ മുത്തച്ഛൻ എന്നും ജാനകി 'അമ്മ അവിടെ ഉള്ള ഓപ്പ രാധോപ്പയുടെയും സേതു ഏട്ടൻ എന്ന ഏട്ടന്റെ അമ്മയാണെന്നും ചേട്ടൻ പറഞ്ഞു തന്നു.....വൈകീട് അവിടേയ്ക്ക് വെങ്കയ്യപൂക്കുവട കോടുക്കാൻ പോകുമ്പോൾ കൊണ്ടു പോകാമെന്ന് ചേട്ടൻ പറഞ്ഞു....ശർട്ടൊന്നും ഇടാതെ കണ്ടം വെച്ച ട്രൗസർ ഇട്ടു വാട്‌കോർത്തു കളിച്ച് ഇരിക്കുന്ന എന്നെ മണിട്ടൻ  വിളിച്ചു..ട്രൂസർ മസ്‌റാനും ആകെയുള്ള ഷർട്ടു ഇടാനും കൈ കാല് കഴുകി ഭസ്മം തൊടാനും പറഞ്ഞു....മുത്തങ്ങ യിലേക്ക് വെങ്ങായ പോക്ക് വട കൊണ്ടുപോണം....പേപ്പറിൽ പൊതിഞ്ഞ പൊതിയുമായി ഒരൊട്ടമാണ്...വൈദ്യർ പടിയിലെ നിൽക്കൂ...അവിടയുള്ള മുത്തച്ഛൻ 5 പൈസ എനിക്കും 10 പൈസ ഏട്ടനും തരും...എന്നും ഇതു പോലെ വൃത്തിയായി വരാൻ പറയും....എന്റെ മനസും മുഴുവൻ അവിടയുള്ള ചേട്ടൻ ഓടിക്കുന്ന ചെറിയ സൈക്കിൽവേഗത്തിൽ പാഞ്ഞു....അത് പ്രദീപേട്ടനും അനിയത്തി പ്രതിഭ ആണെന്നും ഏട്ടൻ പറഞ്ഞു തന്നു....ഉള്ളിലെ റൂമിൽ vcr,tv 

ഉണ്ടെന്നും ഉച്ചക്കു അവിടയ് പടം ഇടുമെന്നും ചേട്ടൻ പറഞ്ഞു തന്നു.... അവിടെ പടിഞ്ഞാറെ മുറ്റത്ത്‌ രണ്ടു വെളുത്ത ചേട്ടൻ നമാർ പന്തു തട്ടി കളിക്കുന്നു... നിർത്താരായില്ല്യേ വിജോ...രദോപ്പ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു വലിയമ്മയുടയ് മക്കൾ ആണത്രേ.. വലിയ മരഗേറ്റിൽ തൂങ്ങി അതു കണ്ടു നിൽക്കും. പിന്നെ ഒരൊട്ടമാണ് നമശിവായ.  നാരായണാ ചായ കുടിക്കാൻ വരണ മുക്രി മാപ്പിള ആണ്...തിരുവിലെത്തിയാൽ മണിയേട്ടനും ആ വീട്ടിലുള്ള ചേട്ടനുമായി കുറെ സംസാരിച്ചു നിൽക്കുംഎന്റെ ഓട്ടം വീട്ടിലെ നിൽക്കൂ...മണിയേട്ടനും ഓടി വന്ന് ഇല്യാങ്കിൽ വലിയച്ചൻറെന്നു കിട്ടും.. ഓടി വന്നു അവിടുന്ന് കിട്ടുന്ന പൈസ വലിയമ്മയുടയ് അടുത് എന്നും കൊടുക്കും....
പിറ്റേന്ന് രാവിലെ ചേട്ടൻ വിളിച്ചുണർത്തി...പാല് കൊണ്ടു പോണം പണിക്കർസാർന്... ചേട്ടന്റെ കയ്യില് തൂങ്ങിയടുത്ത വീട്ടിലെ ലെ വലിയ ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നു ഒരു കറുത്ത തടിച്ച ഒരു മാമൻ പുറത്തു വന്നു കയ്യിലെ ചെറിയ ടപ്പിയിൽ നിന്നു എന്തോ എടുത്തു മാമന്റെ മൂക്കിലേക്കു വലിച്ചു കേറ്റുന്നു..ങ്ങൾ പാലും പാത്രം കൊടുത്തു മാമൻ എന്നും കെട്ടി പിടിച്ചു ഒരുമ്മ തരും...മാമന്റെ മീശ കൊണ്ട് വേദനിക്കുംപിന്നെ ഒരു വല്ലാത്ത മണവും...ഉള്ളിലേക്ക് ഒളിഞ്ഞു നോക്കുമ്പോൾ ഒരു മുത്തച്ഛൻ കറുപ്പു കണ്ണട വച്ചു എന്തോ വായിക്കുന്നുണ്ട്...ചേട്ടൻ ഗെറ്ററിന് മുകളിൽ വച്ചിരിക്കുന്ന വായ് പൊത്തിയിരിക്കുന്നകുരങ്ങന്റെ രൂപം കാണിച്ചു തന്നു... അവിടയ് പോകുമ്പോൾ ഒന്നും ചോദിക്കരുത് ശബ്ദമുണ്ടാക്കാരുത്..എന്നും പറഞ്ഞു തന്നു....അകത്തിരിക്കുന്നതാണ് പണിക്കർ സാർ...ലക്ഷ്മി എസ്റ്റേയ് റ്റിലേക്കു ചായ് കൊണ്ടുപോണ്ടേ ഏട്ടൻ ചോദിക്കുന്നു....തേക്കിന്റെ ഇളം ഇലയിൽവലിയമ്മ പലഹാരം പൊതുയുന്നുണ്ടായിരുന്നു....ഇതു പ്രഭാകരൻ ഏട്ടന് ഇതു മാനു ഏട്ടന് ഇതു കുമാരേട്ടന് താചുട്ട്ടി ഉമ്മാക്ക് ഇതു സുലോചനക്കു ഇതു പരമാവതി ക്കു എന്നൊക്കെ പറഞ്ഞു 'അമ്മ സഞ്ചിയിലാകുന്നു...വലിയതുക്കുള്ള ചായ പാത്രത്തിൽ ചായനിറച്ചു ഗ്ലാസ്സു എണ്ണി വലിയച്ചൻ തരും....ചെരിപ്പിടോളാൻ 'അമ്മ വിളിച്ചു പറയും.ചേട്ടന്മാരുടെ കൂട ഏതാ ൻ ഞാനും ഓടി....കുറച്ചു നടക്കണം ഒരു വലിയമരത്തിനു ചുവട്ടിൽ വലിയൊരു മര ഗേറ്റും ഒരു ചെറിയ മര ഗേറ്റും കടന്നു ചെറിയ കുന്നു കേറി പോണം....ചൂടുള്ള ചായ തുളുമ്പി പോകാതെ മണിയേട്ടനും ശ്രദ്ധിക്കുന്നുണ്ട്....വേഗം നടക്കൂ കുട്ടി... സേതുവേട്ടൻ പറഞ്ഞു..വലിയ റബര് മരങ്ങൾക്കിടയിലൂടയ് ഒരു റോഡ് ഉണ്ട്...സൂര്യപ്രകാശം പോലും താഴെ മുട്ടാത്ത ഒരു ഇരുട്ട് അനുഭവ പെടുന്ന ആ എസ്റ്റേറ്റിലേക്കു ആദ്യയാത്ര ആണ്....എല്ലാരും  കാത്തിരിക്കയാണ് ഇന്ന് വെട്ട് വേഗം കഴിഞ്ഞു..ഒരു ചാരു കസേര യിൽ ഒരു മാമൻ ബാ ക്കി ഉള്ള വർ തിണ്ണയിലും ഇരിക്കുന്നുണ്ട്...എല്ലാവരും പൊതിക്കു കൈ നീട്ടി...സേതു ഏട്ടൻ പൊതി അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി കൊടുത്തു...പിന്നെ അവർതന്നെ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി കയ്മാറും....പ്രഭാകരേട്ടന്നു ചട്ണി കൂടുതൽ വേണ്ടാത്രേ...മണിവേട്ടൻ ചായ ഗ്ലാസിലാക്കി എല്ലാവർക്കും കൊടുത്തു...ചായപത്രം അടക്കാൻ അതിൽ ചായ ഇനി ഉണ്ടോ എന്നറിയാൻ ഞാൻ ചായ പാത്രത്തിൽ തല എത്തിച്ചു നോക്കി എന്തൊരു മണം... ചായ പാത്രം കാലിയാണ്... എല്ലാവർക്കും കിട്ടി.

അന്നെനിക്ക് അന്ഗണവാടി ഇല്യാർന്നു..ചായക്കടകു മുന്നിൽ ഒരാൾകൂട്ടം അപ്പുഎട്ടൻ മോളിലെ മുറിയിൽ കൂടി ജനൽകമ്പിയിൽ മെതി അടിക്കുന്ന വളഞ്ഞ കോലു കൊണ്ട് ഒരു മൂവർന്ന കോടി കെട്ടുകയാണ്...അന്നു സ്വാതന്ത്ര്യദിനമാണ്..ചേട്ടന്മാരെല്ലാം നേരെത്തെ സ്‌കൂളിൽ നിന്നു വന്നു...കൈ നിറയെ നാരങ്ങാ മിട്ടായിഅന്ന് വൈകീട്ട് നാമം ചൊല്ലാൻ അടുത്ത വീട്ടിലെ യശാചി എന്ന യശോദ ചേച്ചിയും വന്നിരുന്നു...യശോചി നന്നായി ഭജന ചൊല്ലും ഇതുവരെ നമ്മൾ ചൊല്ലിയതോന്നുമല്ല. പുതിയ ഒരുപാട് കൃഷ്ണഭജനകൾ പാടി...ഞങ്ങൾ കുട്ടികൾ ചേച്ചീടെ വായിലേക്ക് നോക്കിയിരിപ്പാണ്...വലിയച്ചനു ഒരുപാട് ഇഷ്ടമായി...അന്ന് ഒരുപാട് പലഹാരം പൊതിഞ്ഞു കൊടുത്തിരുന്നു...തെക്കോർത്തെ ഓല തൊഴുത്തിന് പിന്നില് ഇട വഴി യും കടന്നുഒരു വലിയ വീടുണ്ടാർന്നു...ആചമ്മ എന്ന ആർ ചമ്മയും കോട്ടയിൽ കൃഷ്‌ണൻ മുത്തച്ഛന്റെ മൂത്ത മകൻ വാസുദേവൻ എന്ന വാസുട്ടന്റെ പട്ടാമ്പി കാരി..യശോധയെ പറ്റി അമ്മയും വലിയമ്മയും വാതോരാതെ പറയുന്നത് വലിയമ്മയുടയ് കാലിൽ കിടന്നു ഞാൻ കേട്ടു...വലിയമ്മ തലയിൽ തിരുമ്മ ൽ തുടങ്ങി ഞാൻ ഉറങ്ങാനും.... ...അപ്പുവേട്ടൻ പത്തിലും ഗോപിഏട്ടൻ എട്ടിലും ചെറുത്തുരുതി സ്കൂളിൽ ആയിരുന്നു.......
ഉണ്ണിയേട്ടനും അച്ഛനുമായിരുന്നു കടയിൽ പോയി സൈക്കിൾ ചവിട്ടി പലചരക്കുകൊണ്ടു  വന്നിരുന്നത്...പണ്ടൊക്കെ ചുങ്കത്ത് പോക്കരുടെ (അബൂബക്കർ)കടയിലും താഴ്ത്താങ്ങാടിയിൽ പോറ്റായി ൽ പൊറ്റെ ക്കാരെന്റെ കടയിലുമായിരുന്നു പറ്റ്.വല്യച്ഛനോട് കണക്കു പറയുമ്പോൾ അച്ഛൻപറഞ്ഞറിഞ്ഞു.....8, 8.30 ആവും പോയി വരാൻ..സൈക്കിൾ വരാൻ ഞങ്ങൾ കാതിരിക്കും വലിയച്ചൻ കാണാതെ സൈക്കിൾചക്രം കറക്കി ഡൈനാമോ വെളിച്ചം നോക്കി എങ്ങിനെ ആണ് വെളിച്ചം വരുന്നെന്ന നോക്കണം... അമ്മക്കും വലിയമ്മക്കും ഒപ്പം..പലചരക്കു സാധനങ്ങൾ അടങ്ങിയ ചാക്കു എടുത്തു വാക്കാനും മറ്റും ഏട്ടന്മാർ  കൂടും(പടിപ്പിനിടയിൽ മുങ്ങാൻ )അപ്പുവേട്ട നും അമ്മുഓപ്പയും ബേബി ഓപ്പയും ചായ ഗ്ലാസ് കഴുകി വാക്കാനും മറ്റും കൂടും ഉണ്ണിയേട്ടൻ ആയിടക്കാണ് കുട്ടപ്പെട്ടന്റെ കൂടെ ബാഗ്ലൂർക് പോയത്..നല്ല ഭംഗിയുള്ള ചെല്ലപ്പെട്ടിയിനിന്നു മുർക്കാനുംകഴിച്ചു അമ്മയും വലിയ
മ്മയും കിടക്കുമ്പോൾ രാത്രി 12.30ആയിട്ടുണ്ടാവും..രാവിലെ 4.30ക്കു എനീക്കണം...ലക്ഷ്മി എസ്റ്റേറ്റ് പണിക്കരും ട്രെസ്സ്യ എസ്റ്റേറ്റ് പണിക്കരും രാവിലെ ചീക്രം എന്ന ശ്രീപുഷ്കരത്തെ മാപ്ലമാരും 5 മണിക്കെ എത്തും..'അമ്മ ആത്മഗതം പറഞ്ഞു കിടന്നു...
രാവിലത്തെ വല്യച്ഛന്റെ പാലിൻവെള്ളം കുറേശെ ഊതി ഇറക്കുമ്പോ..മൂത്താരെ..അപ്പുട്ടി ഇന്നലെ ഇവിടെ വന്നിരുന്നോ...കുറെ ആളുകള് ഉണ്ട് മുക്രിരായൻ,കോഴിരായൻ വെണ്ണൂർകാരൻ വണ്ടികാരൻ മമ്മദ്..കുട്ടിയാത്തൻ,മാനുവേട്ടൻ രാഘവേട്ട ൻ....കുറെ ആളുകൾ...വലിയച്ചനും മായി എന്തോ ചർച്ചയാണ്......എല്ലാവരുടെ മുഖത്തും എന്തോ വിഷമം. രാഷ്ട്രീയവും നാട്ടിലെ വിശേഷങ്ങളും മാതൃഭൂമി പേപ്പറിലെ വാർത്തകളും മറ്റും കേട്ട് കാശും മേശയുടെ മുകളിൽ ചമ്രംപടിഞ്ഞിരിക്കുന്ന എല്ലാം കേ ട്ടിരിക്കുന്ന ഞാനെല്ല്ലാരും പെട്ടന്ന് നിശ്ശബ്ദമായതെന്തെന്നു കരുതി തല ഉയർത്തി നോക്കി...പെട്ടന്ന് അപ്പുട്ടിയെ കാണാനില്ല്യാത്രേ...വലിയമ്മ അമ്മയോട്.... വീട്ടിൽ എന്തോ ചെറിയ പ്രശനം...ഇന്നലെ രാത്രിമുതല് കാണാനില്ല്യാത്രേ...വലിച്ചനുമായി എന്തോ വന്നവർ സംസാരിക്കുന്നു...അന്ന് വൈകീട്ടും പിറ്റേന്നുമെല്ലാം വലിയച്ചൻ വലിയ വിഷമത്തിലായിരുന്നു വല്യച്ഛന്റെ മുഖം കണ്ടാൽ എനിക്കറിയാം മുഖത്തു വച്ച കറുത്ത കണ്ണട വലിയച്ചൻ എടുക്കാൻ മറക്കും..അതോ മറക്യർന്നോ...തൊഴിത്തിന്റെ പടി. മതിലിനോട് ച്ചേർന്നു ഒരു നീള മുള്ള കല്ലി നടിയിലൂടെയാണ് നൂഴ്ന്നു എരുമയെ മേക്കാനും കുളിപ്പിക്കാനും ഗോപിയേട്ടനും മണിയേട്ടനുംകൊണ്ടുപോയിരുന്നത്. വാക്കുകൾ കൂട്ടി വായിക്കാൻ പഠിക്കുന്ന ഞാൻ ആ കലിലെഴുതിരിക്കുന്ന വാചകം കൂടി വായിക്കാൻ ശ്രമിച്ചു... വെല്ല വെള്ള വെള്ളണ്ടത്ണ്ടത്...സീതഅമ്മ വക...എപ്പോഴും ആ കല്ലിനു മുകളിൽ ചുമടുകൾ ഉണ്ടാകുമായിരുന്നു...പത്തുടി യിൽ നിന്നു കരി ഏറ്റി വരുന്ന കാസിമിന്റെ ഉമ്മയും കൂട്ടർക്കും ആ കല്ലും മതിലും ഒരാശ്വാസം മാണ് അതുപോലെ തന്നെ മറ്റ്‌പലർക്കും...കാസിമിന്റെ ഉമ്മ യാണ് അടക്കം പറയുന്നത് കാടിനുള്ളിൽ അസുരൻകുണ്ട് ഡാമിനടുത്ത ഒരുമരത്തിൽ ഒരാൾ തൂങ്ങിമരിച്ചുത്രേ...കാട്ടിൽ വിറകു കത്തിക്കാൻ പോയപ്പോ കാസിമിന്റെ ഉപ്പ കണ്ടൂത്രേ..ഏതോ പ്രത്യക ഭാഷയാണ് അവർക്ക്....വല്യച്ഛനോടാണ്.. അവിടയുണ്ടാർന്ന കന്നതിഞാലിൽ ബാപ്പുട്ടി യും കുറെ ആളുകളും അപ്പോൾ തന്നെ അവിടേക്ക് പോയി..വൈകീട് വലിയച്ചൻ അന്ന് നാമം ചൊല്ലിയില്ല്യ...  നാമം ചൊല്ലാൻ ചെറിയ  പുൽപായ എടുത്തു കൊടുക്കാൻ ഞാൻവാശി പിടിച്ചു... ആരും ഒന്നും മിണ്ടുനില്ല്യ..വല്ലാത്ത ഒരു മൂകത ആയിരുന്നു......കരിക്കാരി പെണ്ണുങ്ങളുടെ കലപില കേട്ടാണ് പൂമുഖത്തേക്ക്ഓടിയത്തിയത്...പാടവരമ്പത് ആടുമേക്കൽ പിള്ളേർ വരമ്പതെല്ലാം മുള്ളു വിതറിത്രേ....പത്തു പന്ത്രണ്ടു പെരുണ്ടാകും നീളം കൂടിയ കയ്യുള്ള മേൽകച്ചയും പുള്ളി കളറിൽ മുണ്ടും കാതുമുഴുവൻ കുത്തി പള പള തിളങ്ങുന്നകമ്മലുകളും വലിയ അരപട്ടയും തട്ടവുമിട്ട അവരെ കൗതുകത്തോടയ് നോക്കി ഇരുപ്പാണ് അവർ തമ്മിൽ എന്തൊക്കെയോ പറയുന്നു...എനിക്കൊന്നും മനസിലാകുന്നില്യ...വേറെ ഏതോ ഭാഷയാണ്...അവർ വന്നാൽ ഒരു പ്രത്യേക മണമാണ് കടയിൽ..വലിയച്ചൻ അവർക്കൊക്കെ ചായയും അപ്പുവേട്ട ൻ പലഹാരവും വച്ചു കൊടുക്കുന്നതിരക്കിലാ...ജനൽ കമ്പിയിൽ തൂങ്ങി അവരെ നോക്കിയിരിപ്പാണ് ഞാൻ..അവർ ഛായാകുടിച്ചു അരയിൽ പൊതിയിൽനിന്നു ഏതൊക്കെയോ വായിൽ തിരുകി....മകനെ പാളു കുടിച്ച...എന്നോടാണ്..അവർ വരി വരി ആയി മതിലിലും അത്താണി എന്ന കല്ലിലും വച്ച അവരെകാളുമുള്ള ചുമടും താങ്ങി ഒരു പ്രത്യേക താളത്തിൽ പടിഞ്ഞാറോട്ട് പോകുന്നത് ഞാൻ ജനലിൽ കമ്പിയിൽ തൂങ്ങി കണ്ടു....എന്റെ മനസിൽ നൂറു ചോദ്യങ്ങളും....ഈ ചെക്കനെ കൊണ്ട് തോറ്റു...മണിയേട്ടനു എന്റെ ഓരോ ചോദ്യങ്ങൾ അലോസരപ്പെടുത്തി...തമിഴ് കലർന്ന മലയാളത്തിലവർ അവർ സംസാരിക്കുന്നതെന്നും ദിവസവും കാട്ടിൽ കേറി അവരുടെ ഭർത്താക്കന്മാർ മരംമുറിച്ചു പകുതികത്തിച്ചു ഉണ്ടാക്കുന്ന കരിആണ് ആചുമടിലെന്നും..വിൽക്കാൻ കൊണ്ടുപോകാന്നും..മണിയേട്ടൻ പറഞ്ഞു തന്നു....എന്നും രാത്രി ആയാൽ വലിയച്ചൻ സ്റ്റൂളിൽ കേറി ചുമരിൽ ഉള്ള 1 2 3 എഴുതിയ രണ്ടു സൂചിയുള്ള ഇടക്കിടക്ക് മണിയടിക്കുന്ന ഒരു പെട്ടിയിൽ പിടിച്ചു എന്തോ തിരിക്കും...പിന്നെയും പിന്നെയും മണി അടിച്ചു കൊണ്ടിരിക്കും...ചുമരിലെ ചെരിച്ചു വച്ചിരിക്കുന്ന  പടങ്ങളിൽനോക്കി നോക്കി മേലോട്ടു നോക്കി മണിഅടിക്കുന്ന മുറക്ക്എണ്ണി എണ്ണി കളിക്കും....കുഴലു ള്ള ഒരു വലിയപാത്രം ചെരിച്ചു അതിൽനിന്നുവലിയച്ചനു കുളിക്കാൻ ചൂട്‌ വെള്ളം രാധ ഓപ്പ ആളുകൾ കൈ കഴുകുന്ന തിണ്ണയിൽ വച്ചു കൊടുക്കും... വലിയച്ചൻ പകളലേല്ലാം  കുറേശെ ചൂട് വെള്ളം അതിൽ ൻIന്നും പൈപ് തിരിച്ചു എടുക്കാറുണ്ട് ഇടക്ക് അതിലേക്കു കറുത്ത എന്തോ ഇടുന്നതും അതിനു മുകളിൽ ഒരു പാത്രത്തിൽ ഒരു കിഴി പോലെ പിടിയുള്ള ഒരു പാത്രവും വച്ചിരിക്കുന്നതും എന്താണെന്ന് എനിക്ക് സംശയം..അപ്പു ഏട്ടനും അമ്മു ഓപ്പയും ചായഗ്ലാസ്സും ചായ മേശയും കഴുകി തീരുമ്പോൾ ബേബി ഓപ്പ കട ഹാൾ തുടച്ചു കഴിഞ്ഞിരിക്കും....ഗോപിയേട്ടന് മണിയേട്ടനും സുന്ദരി ചേച്ചി വായിച്ചു പഠിക്കാണ് സേതുവേട്ടൻ ഉറക്കം തൂങ്ങാൻ തുടങ്ങിയിട്ടുണ്ടാവും....ബേബി ഓപ്പ സേതുവേട്ടനെ എടുത്തു മൂത്ര മൊഴിപ്പിച്ചു കിടത്തും..ഞാൻ വലിയമ്മയുടെ കാലിലും.....

ചായകടയുടെ പടിഞ്ഞാറെ തൂണിൽ കെട്ടി വച്ച ചുമന്ന പെട്ടിയിൽ നിന്നു  മീശവച്ച പ്രതേക വേഷമിട്ട ഒരു മാമൻ വന്നു പെട്ടി തുറന്നു എന്തെക്കെയു കുറെ എടുത്തു കയ്യിലുള്ള തുണി സഞ്ചിയിൽ ഇട്ടു..പിന്നെയും കൈ കടത്തി ശബ്ദമുണ്ടാക്കി നോക്കുന്നു...വലിയച്ചൻ എന്തോ കടലാസിൽ ഒപ്പിട്ട് ആ മാമന്റെ കയ്യിന്നു കാശു മേടിക്കുന്നു.ഒരു കടലാസു കഷ്ണം വലിയച്ചനും പിന്നെ വേറൊരു നീലകളർ എന്തോ കൊടുത്തു....വലിയച്ചൻ അവർക്ക് ചായ കൊടുത്തു പൈസ വാങ്ങില്ല്യ കാശുപെട്ടികരികിൽ ചമ്രം പടിഞ്ഞിരിക്കുന്ന എന്നെ നോക്കി വലിയൊരു കാലൻ കുടയുമെടുത്തു പിന്നെയുംകുറെ കവറുകൾ ജനലിനരികെ  വച്ചു നടന്നുപോയി...വലിയച്ചൻ എന്തോ തുറന്നു കണ്ണട വച്ചു വായിക്കുന്നുണ്ട്...ഭാമയുടയ് കത്തുണ്ട്.. അടുക്കളയിലേക്കു വലിയമ്മക്കു കൊടുത്തു.....കുട്ടപ്പന്റെ മണിഓർഡറും വലിയച്ചൻ പറയുന്നത് കേട്ടു..... അന്നുച്ചക്കു മുടിച്ചീക്കാൻ കിഴക്കോർത്തു നിരന്നിരിക്കുമ്പോൾ വലിയമ്മക്കു അമ്മയും അമ്മക്ക് രഥോപ്പയും രഥോപ്പാക്കു അമ്മുഓപ്പയും അമ്മുഒപ്പാക്കു ബേ പപ്പയും മുടിയിൽ പേൻഎടുക്കുന്ന സമയത്തു വലിയമ്മ കത്തു വായിച്ചു കൊടുക്കുന്നുണ്ട്...ഏത്രയും സ്നേഹം നിറഞ്ഞ അച്ഛനും അമ്മയ്ക്കും ഏട്ടനും ഏടത്തി അമ്മക്കും കുട്ടികക്കേവർക്കും വായിച്ചറിയു വാൻ ഭാമ എഴുതുന്നത്......കുട്ടികൾക്ക് സ്കൂൾ ലീവ് ആയിന്നും അവരൊക്കെ വരുന്നുണ്ട് എന്നും
വലിയമ്മയുടയ് കാലിൽ കിടന്നു ഞാൻ കേട്ടു.
അടുത്ത വീട്ടിലെ ചേച്ചി നാമം ചൊല്ലാൻ ഇടക്കിടക്ക് വരുമായിരുന്നു...വലിയച്ചനു വലിയ ഇഷ്ടമാണ്..മുറുക്കു.. എണ്ണയിലിട്ടുകിട്ടുന്ന സമയത്തു വലിയച്ചൻ ചെറിയ റൂമിൽ ഇരുട്ടത് വന്നു കേട്ട് മിണ്ടാതെ കേൾക്കും...ഞങ്ങൾ കുട്ടികൾ ആ ചേച്ചിയുടയ് അടുതിരിക്കാൻ വാശി കൂടും....അവർ എന്നെ ചിലപ്പോഴൊക്കെ എടുത്തു കൊണ്ടുപോകും...ബേബി ഓപ്പക്കും അവർ ഒരുപാട് പുതിയ ഭജനകൾ പഠിപ്പിച്ചു കൊടുത്തൂ... ബേബി ഓപ്പയുടയ് ശബ്ദം കെട്ടുച്ചറക്കത്തിൽനെണീറ്റ്‌ എന്തൊക്കെയോ പറയുന്നുണ്ട് എന്റെകാലിലേക്കാണ് എല്ലാരും നോക്കണത്... ഒരുകാലിലെ പാദസരം കാണാനില്ല...വീട്ടിലുംകിഴക്കോർത്തും വടുക്കോർത്തും തെക്കോർത്തും തിരച്ചിൽ.'അമ്മ കരച്ചിലിന്റെ വക്കിൽ..ഏട്ടൻ വഴക്കു പറയൂല്ലോ.....(വലിയച്ചൻ) ബേപ്പ... ആചമ്മയുടെ വീട്ടിലേക്കോടി...യശോചി കുട്ടിയെ എടുത്തു കൊണ്ടുപോയിർന്നു സുന്ദരി ചേച്ചി പറഞ്ഞു... അമ്മയും പിന്നാലെ ഓടി...അവരുട വീട്ടിലും തിരച്ചിൽ.. അവരുടെ കോണിപടി കേറി അവരുട പെട്ടിയിലും നോക്കി..എന്റെ നോട്ടം യശോചിടെ കാരച്ചിലോടെത്തിയ കണ്ണിലും....അന്ന് വൈകീട്ട് സുന്ദരി ചേച്ചി മുറ്റമടിച്ചു തൊഴുത്തിൽ പുല്ലട്ടിയിൽ എരുമക്കു വൈക്കോൽ ഇട്ടു കൊടുക്കുമ്പോൾ അതാ കിടക്കുന്നു..പാദസരം...അന്നെനിക്ക് കിട്ടി ആദ്യമായ് വല്യച്ഛന്റെ അടി....തൊഴുത്തിൽ പുല്ലൊട്ടി യിൽ ആരും കാണാതെ കേറിയത്തിന്....ആയിടക്കാണ് പുറത്തുള്ള കോണി പടി വീടിനുള്ളിൽ ലേക്കുവാക്കാൻ ആശാരി തൊഴുത്തിന് അരികെ  തിണ്ണ ക്കപ്പുറം മര പണി തുടങ്ങിയത്...ചായ കുടിക്കാറയോ കോരൂ....വലിയച്ചൻ പടിഞ്ഞാരോർത് നിന്നു  വിളിച്ചു ചോദിക്കുന്നത്  കേട്ടു..ഞാനും ശകുന്തളയും കളിച്ചു കളിച്ചു നടക്കുന്നു തൊഴിത്തിനോട് ചേർന്നു തിണ്ണ യിൽ ഇരിക്കയാണ്...അവർ കുറെ പലക എടുത്തു മുട്ടുന്നു...മുറിക്കുന്നു കുട്ടികൾ അമ്പടക്കു പോവിൻ...ഉളികൊള്ളും...അവർ പറയുന്നുണ്ട്...ശകുന്തള പേടിച്ചു ഓടി..ഞാൻ അവിടയ് കിടന്ന ഒരു വലിയ ഉളി എടുത്തു...തിണ്ണയിലിരുന്നു പൊക്കി ദാ കിടക്കുന്നു...ഞാനും ഉളിയും.... നെറ്റിയിൽ നിന്നു ചോര വരുന്നത് കണ്ടു കോരു ആശാൻ ഓടിവന്നു കോരി എടുത്തു....വടക്കനുളി എടുത്താ കളി എന്നു പറഞ്ഞു ഒരടി...എന്റെ കരച്ചിൽ കേട്ട് അമ്മയും ചേച്ചിമാരും ഓടി എത്തി...നെറ്റി പൊട്ടി ചോര വരുന്നലോ..ആകെ ബഹളമായി...ചെറുള്ളി ചതച്ചു വച്ചാ മതി വലിയച്ചൻ വിളിച്ചു പറഞ്ഞു....തലയിൽ കെട്ടി കരഞ്ഞു കൊണ്ട് വല്യച്ഛന്റെ അടുത്തേക്ക് പോയ എനിക്ക് കിട്ടി വല്യച്ഛന്റെ വക. കരച്ചിൽ ഒച്ചക്കായ എന്നെ എടുത്തു 'അമ്മ വായ്പൊത്തി...വട്‌കോർത്തേക്കോടി....
തളത്തിനോട് ചേർന്നു മുറി എടുക്കാനും പണി നടക്കുന്നുണ്ട്...ശകുന്തള കയ്യിലെ രണ്ടു നടുവിരൽ  വായിലും ചെറിയവിരലും ചൂണ്ടാണിവിരലുംമൂക്കിലും കേറ്റി ഓടി നടക്കു നുണ്ട്..കൈ വിരൽ കുടിക്കുന്നത് നിർത്താൻ രദോപ്പ ചിലപ്പോഴൊക്കെ അവളുടയ് വിരലിൽ അടിക്കാറുണ്ട്..എന്റെ നോട്ടം അവളുടെ ഒരു കാതിലെ തൂങ്ങിയാടുന്ന ചുമന്ന കല്ലുള്ള കമ്മലിൽ ആയിരുന്നു...രദോപ്പ അവളുടെ കാതിലേക്കു നോക്കി ഒരു കാതിൽ മാത്രമേ ഉള്ളു.ഒന്നു കാണാനില്ല്യ...കുട്ടീടെ റൂബി കാണാല്യ രദോപ്പ വിളിച്ചു പറഞ്ഞു....എല്ലാരും ഓടിവന്നു...പിന്നെ തിരചിലോട് തിരച്ചിൽ...തളത്തിനോട്  ചേർന്നു റൂമെടുക്കാൻ അസ്ഥിവാരം കീറിയിട്ടിരിക്കുന്ന കുഴിയിൽ സേതുവേട്ടനും മണിയേട്ടനും ഇറങ്ങി തെരഞ്ഞു...കണ്ടില്ല്യ...രഥോപ്പയുടെ കണ്ണിൽ കണ്ണീർ നിറയുന്നത് നാമം ചൊല്ലി പലഹാരം. മേടിക്കുമ്പോൾക്കുമ്പോൾകണ്ടു.....
കോണി പടി ഉള്ളി ലേക്ക് ആക്കി..കുട്ടികൾ കേറി പോകും സൂക്ഷിക്കണം വലിയച്ചൻ വിളിച്ചു പറയുന്നത് കേട്ടു...കോണിപടി കയറേണ്ട വലിച്ചൻറെന്നു കിട്ടും...ബേബി ഓപ്പ ഇടക്കിടക്ക് പറയും...ഒരു ദിവസം വൈകുന്നേരം എന്തോ ബഹളം കേട്ടാണ് ഞാനും തളത്തിലേക്കു ഓടി വന്നത് ....എല്ലാരും മേലോട്ട് നോക്കി നിലക്കാണ് സുന്ദരിച്ചേച്ചി കോണിപടിയിൽ താഴേക്കു തൂങ്ങി നിൽക്കാണ്...പിടി വിട്ട് താഴേക്കു വീണതും ഒരു തടിച്ച മാമ പടിഞ്ഞാറെ വാതിലൂടയ് വന്നു പിടിച്ചതും...സുന്ദരിച്ചേച്ചിയ പിടിച്ചു കുലുക്കുന്നതും കണ്ടു....എല്ലാവരും പേടിച്ചുപോയിരുന്നു...ഭാഗ്യത്തിന് ഒന്നും പറ്റിയില്ല്യ.. ഈശ്വരൻ കാത്തു...വലിയമ്മ പറ യുന്നു..ബഹളമൊക്കെ കഴിഞ്ഞു വലിയച്ചൻ ആ മാമാക്കു പാലും വെള്ളം കൊടുത്തു...രാത്രി... സിദ്ധി വന്നില്ലെങ്കിൽ കാണാർന്നു
...വലിയച്ചൻ വലിയമ്മയോട് പറയാന്...പിന്നെ ആ മാമൻ ദിവസവും കട വിട്ടു വരുമ്പോൾ കേറും..അത്യാവശ്യം തടിയുള്ളസുന്ദരി ചേച്ചിയെ മത്തങ്ങ എന്നെ വിളിക്കു.....പിന്നെ ആ പേര് പ്രസിദ്ധമായി....പടിഞ്ഞാറോതെ  വാതിൽ തുറന്നു കുട്ടികളെ നോക്കി എന്തെങ്കിലും തമാശ പറയും...തളത്തിൽ കുട്ടികൾ നിര നിരയായി കിടക്കുന്നത് കണ്ടു എന്താ വർക്‌ കൂടി ഇട്ടിരികയാണോ മൂത്താരെ എന്നു ചോദിക്കുന്നത് ഞാൻ ഉറക്കത്തിൽ കേട്ടു...പിന്നെ സിദ്ധിക്കായുടെ കടെക്കാണു അച്ഛൻ സൈക്കിൾ ചവിട്ടി പോകാറെന്നു മണിയേട്ടൻ പറഞ്ഞു തന്നു..കരിക്കാരി പെണ്ണുങ്ങളുടെ കലപില കേട്ടാണ് പൂമുഖത്തേക്ക്ഓടിയത്തിയത്...പാടവരമ്പത് ആടുമേക്കൽ പിള്ളേർ വരമ്പതെല്ലാം മുള്ളു വിതറിത്രേ....പത്തു പന്ത്രണ്ടു പെരുണ്ടാകും നീളം കൂടിയ കയ്യുള്ള മേൽകച്ചയും പുള്ളി കളറിൽ മുണ്ടും കാതുമുഴുവൻ കുത്തി പള പള തിളങ്ങുന്നകമ്മലുകളും വലിയ അരപട്ടയും തട്ടവുമിട്ട അവരെ കൗതുകത്തോടയ് നോക്കി ഇരുപ്പാണ് അവർ തമ്മിൽ എന്തൊക്കെയോ പറയുന്നു...എനിക്കൊന്നും മനസിലാകുന്നില്യ...വേറെ ഏതോ ഭാഷയാണ്...അവർ വന്നാൽ ഒരു പ്രത്യേക മണമാണ് കടയിൽ..വലിയച്ചൻ അവർക്കൊക്കെ ചായയും അപ്പുവേട്ട ൻ പലഹാരവും വച്ചു കൊടുക്കുന്നതിരക്കിലാ...ജനൽ കമ്പിയിൽ തൂങ്ങി അവരെ നോക്കിയിരിപ്പാണ് ഞാൻ..അവർ ഛായാകുടിച്ചു അരയിൽ പൊതിയിൽനിന്നു ഏതൊക്കെയോ വായിൽ തിരുകി....മകനെ പാളു കുടിച്ച...എന്നോടാണ്..അവർ വരി വരി ആയി മതിലിലും അത്താണി എന്ന കല്ലിലും വച്ച അവരെകാളുമുള്ള ചുമടും താങ്ങി ഒരു പ്രത്യേക താളത്തിൽ പടിഞ്ഞാറോട്ട് പോകുന്നത് ഞാൻ ജനലിൽ കമ്പിയിൽ തൂങ്ങി കണ്ടു....എന്റെ മനസിൽ നൂറു ചോദ്യങ്ങളും....ഈ ചെക്കനെ കൊണ്ട് തോറ്റു...മണിയേട്ടനു എന്റെ ഓരോ ചോദ്യങ്ങൾ അലോസരപ്പെടുത്തി...തമിഴ് കലർന്ന മലയാളത്തിലവർ അവർ സംസാരിക്കുന്നതെന്നും ദിവസവും കാട്ടിൽ കേറി അവരുടെ ഭർത്താക്കന്മാർ മരംമുറിച്ചു പകുതികത്തിച്ചു ഉണ്ടാക്കുന്ന കരിആണ് ആചുമടിലെന്നും..വിൽക്കാൻ കൊണ്ടുപോകാന്നും..എത്രയോ ദൂരം അവർ ചുമടത്താങ്ങി വരി വരി ആയി വരുകയാണ്.. മണിയേട്ടൻ പറഞ്ഞു തന്നു....പോലീസ് പോലീസ്.പടിഞ്ഞാറോട്ട് നട ന്നു പോയ അവർ ഓടി ഓടി വരുന്നത് കണ്ടാണ് ഞാൻ തല ഉയർത്തി നോക്കുന്നത്....അവരുടെ തല ചുമട് മതിലിനു മേലെ ചിലർ ഉള്ളിലേക്ക് ഇട്ടു..മറ്റു ചിലർ ഇടവഴിയിലൂടെ ഓടുന്നു.കുറച്ചു പേർ വീടിന്റെ ഉള്ളിൽ കേറി ഒളിച്ചിരിക്കുന്നു..കുറച്ചു പേർ അടുത്ത വീട്ടിലേക്കു ഓടുന്നതും ഞാൻ ജനലിൽ തൂങ്ങി നിന്നു കണ്ടു...ഒരു വണ്ടി വന്നു കടക്കു മുന്നിൽ നിന്നു.

കുറെ പേർ ഇട വഴിയിൽ കൂടി ഓടുന്നു..
ഇവിടെ ആകരിക്കാരികൾ വന്നുവോ..
വലിയച്ചൻ ഒന്നും പറഞ്ഞില്ല്യ...കുറെ സ്ത്രികൾ ഉള്ളിലെ പെണ്ണുങ്ങൾ ചായ കുടിക്കുന്ന റൂമിൽ ഉണ്ട്....അവർ തലയിൽ ത്ത ട്ട മൊന്നും മില്യ....വന്നവർ വണ്ടിയിൽ കേറി തിരിച്ചു പോയി....കുറെ കഴിഞ്ഞാണ് ഓരോരുത്തരായി കട യിലേക്ക് എത്തിയത്...അവർ വീടിനുള്ളിലേക് നോക്കി വലിയമ്മയെ എന്തൊക്കെയോ പറ യുന്നു..എനിക്ക് ഒന്നും മനസ്സിലാവുന്നില്യ....വേറെ ഏതോ ഭാഷ യാണ്....വലിയച്ചൻ ഒന്നു ശബ്ദം വച്ചു അതോടെ എല്ലാവരും സംസാരം നിർത്തി...കുറെ നേരം എന്തൊക്കെയോ പറഞ്ഞു അവർ നടന്നു നീങ്ങി...ഈ പത്തുടി ക്കാരെ പോലീസ് കൊണ്ടു പോകും...വലിയച്ചൻ കട യിലുള്ള ആളുകളോടാണ്.....കാട്ടിൽ കേറി മരം വെട്ടിയാൽ അവര് പിടിക്കില്ല്യേ..ഫോറെസ്റ്റ്കാര...കോഴിരായാ...കോഴി തൂവൽ ചെവിയിൽ തിരുക്കി വാപ്പുട്ടിക്കായി..ഇന്ന് 5 കോയിയുള്ളോ..അതേ എന്നുകോയി രായൻ മാപ്പിളതല യാട്ടി....അവർ വന്നാൽ കടയിൽ കേറില്ല ഉമ്മറത് തിണ്ണയിൽ ഇരിക്കും കരുത്തു തടിച്ച വലിയ മൂക്കുള്ള കോഴി കണ്ണു പോലെ യാണ് അവരുടെയും കണ്ണ്‌..എനിക്ക് അവരേ നോക്കാൻ തന്നെപേടിയാ..
സേതു വേട്ടൻ കടയിൽ വരുന്ന ആളുകളുടെ അടുത്തൊക്കേ സംസാരിക്കും..അവർക്ക് സേതുവേട്ടന്റെയും വലിയ കാര്യമാ..

മമ്മദ് ക്കായി ടെ കാളവണ്ടി വരുന്നുണ്ട്
അപ്പുഏട്ടൻ വല്യച്ഛനോടാ..ഞാൻ തലയുയർത്തി നോക്കി രണ്ടു  കറുത്തവലിയകൊമ്പുകളുള്ള        വെളുത്തു കൊഴുത്തിരിക്കുന്ന  രണ്ടു വലിയ കാള കളെ കെട്ടി വലിയ ചക്രമുള്ള ഒരു വണ്ടി കടക്കു മുന്നിൽ പാത ചാലോരത്ത് നിർത്തി ഒരു തലെ കെട്ടു കാരൻ ചാടിയിറങ്ങി....കാളകളെ
അഴിച്ചുവിട്ടു കടയിലെത്തി...പുട്ടും കടലേംമൂത്താരെ....നാലു കഷ്ണം പുട്ടും കടലേം കഴിച്ചു കാശിപെട്ടിയിൽ കുറച്ചു പൈസ വച്ചു...വലിയച്ചൻ ഒരുകുറ്റി പുട്ട് ഇലയിൽ വച്ചു കൊടുക്കുന്നത് കണ്ടു....എന്റെ കണ്ണുകൾ ആ വണ്ടിയായിരുന്നു..മുന്നിലൊട്ടു കുത്തി നിർത്തിയിരിക്കുന്ന അതിനു മുന്നിൽ നീളത്തിൽ ഉരുണ്ട ഒരു തടി മര വും
അതിനു രണ്ടു ഭാഗത്തുനാല് ചെറിയ വടിയും ശ്രദ്ധിച്ചു...പിന്നിലേക്ക് നോക്കിയപ്പോൾ വലിയ ചക്രത്തിനു അടുത്തു വളചു കെട്ടിയ ഒരു വീട് പോലെ നീളത്തിൽ കണ്ടു....നല്ല വൃത്തിയുണ്ടാർന്നു..നമ്മുടെ മുറ്റത്തു നെല്ല് ഉണക്കുന്ന പരബല്ലേ അത്....ഞാൻ സൂക്ഷിച്ചു നോക്കി..പരമ്പിലാപുഴുങ്ങിയ നെല്ല് 'അമ്മ ഉണക്കാൻ ഇടാറുള്ളത്..അതു ഇടക്കിടെ ചെനക്കി ചെനക്കി കൊടുക്കാൻ ബേബി ഓപ്പയുടെകൂടെ ഞാനുംകൂടാറുണ്ട്...അരി പുറത്തു കളയേണ്ട വലിയച്ചൻറെന്നു കിട്ടും...
എന്നാലും കുറച്ചു അരി എന്റെ കാൽ തട്ടി പുറത്തു പോകും...വേഗം ഉണങ്ങി യിട്ടു വേണം ഉരലീൽ ത്ഈ ചെക്കൻ അടികൊള്ളിപ്പിക്കും...ആ പരമ്പു വളച്ചു കെട്ടി യാണ് വീട് പോലെ ഉണ്ടാക്കിയിരിക്കുന്നത്....നാലു കമ്പുകൾ കുത്തി നിർത്തിയിരിക്കുന്നതും കണ്ടു....
മമ്മദ് കായി എന്തോ ഒരു പ്രത്യക ശബ്ദ മുണ്ടാക്കി....എസ്റ്റേറ്റിലെ എതക്കൽ. വേലിയിൽ വള്ളികളും കടിച്ചു തിന്നിരുന്ന രണ്ടു കാള കളും ഓടി വന്നു...കഴുത്തിൽ കുടമണി കെട്ടിയിരിക്കുന്നു...അതിന്റെ ശബ്ദവും..ഓടി വന്നുഅവർ മമ്മദ് ക്കായി രണ്ടാൾക്കും പുട്ട് വായിൽവച്ചു കൊടുക്കുന്നുണ്ട്....പുറത്തെല്ലാം തടഞ്ഞു കൊടുക്കുന്നു.കഴുത്തിലും ചെവിയോട് ചേർത്തി മൂക്കിലും ഒരു കറുത്ത ചരട് കണ്ടു....എന്തു ഭംഗിയാ
അവരെ കാണാൻ....മമ്മദ് കായി കൈ കഴുകി എന്നെ നോക്കി തലയാട്ടി....എനിക്ക് പേടിയാ....ജനൽ പിടിച്ചു പുറത്തു നോക്കിയപ്പോൾ കാളകൾ തനിയെ വണ്ടിയുടെ കമ്പ് കൊമ്പു കൊണ്ട് പോകുന്നു ഒരാൾ ആദ്യം കേറി അതേ പോലെ തന്നെ അടുത്ത ആളും കേറി....ഞാൻ നോക്കി യിരിക്കാ..അതിശയം തന്നെ...അവർ തനിയെ കമ്പ് ഉയർത്തി വണ്ടി താങ്ങി നിൽക്കുന്നു....മമ്മദ്ക്കായി ഒരു കാളയുടെ കാല് പിടിച്ചു നോക്കുന്നത് എത്തിച്ചു നോക്കിയപ്പോൾ കണ്ടു..ജനലിൽ നിന്നെറിങ്ങി ഉമ്മറത്തെ മതിലിൽ കേറി നോക്കി..
കാലിനടിയിൽ വളഞ്ഞ ഒരു എന്തോ കണ്ടു..കയ്യിലിരുന്ന എന്തോ കൊണ്ട് മമ്മദ് ക്കായി അടിച്ചു ഉറപ്പിക്കുന്നു...ഞാൻ നോക്കി യിരിപ്പാണ്...കുറച്ചു കഴിഞ്ഞു മമ്മദ് കായി ചാടി കേറി കയ്യിൽ ഒരു വടിയും അതിന്മുന്നിൽ ഒരു നൂലും കെട്ടിയിരുന്ന വടിയും വീശി നടന്നു നീങ്ങി..ഞാൻ അന്തം വിട്ടിരിക്കുകയാണ്... കിഴക്കോർത്തു മണിയേട്ടനും സേതു ഏട്ടനും സുന്ദരി ചേച്ചിയും അടുത്ത വീട്ടിലെ അനിലേട്ടനും രണ്ടു കയ്യും മുന്നിലൊട്ടു കുത്തി  മടക്കി ഇരിക്കയാണ്. സുന്ദരി ചേച്ചി നടുവിലും
അക്കു തിക്കു താനാ വരമ്പത് താക്കിലോല മൂവാങ്ങുത്ക്ക്ളിം... എന്നു പറഞ്ഞു മൂവരുടെയും കൈ പുറത്തു തട്ടുന്നുണ്ട്....ഞാൻ മണിയേട്ടനെ തോണ്ടി....ചെക്കൻ വന്നിട്ടുണ്ട് എന്തോ ചോദിക്കാനാ മണിയേട്ടനും അനിലേട്ടനും മുഖം നോക്കി... കാള യുടെ കാലിൽ എന്താ അടിച്ചു കേറ്റി യെ അതിനു  വേദനിക്കില്ലേ...ഞാൻ ചോതിക്കുന്നുണ്ട്. ട മണ്ടാ കാള യുടെ കാലിൽ കുളംബിലാണ് ലാടം അടിക്കുന്നത് അതിനു വേദനിക്കില്ല്യാ...ആ വളഞ്ഞിരിക്കുന്ന ഉരുമ്പില്ല്യേ അതാണ് ലാടം... അതന്തിനാ കാലിൽ അടിക്കണെ... എനിക്ക് പിന്നെയും സംശയം...മണിയേട്ടനു ദേഷ്യം വരുന്നുണ്ട്....കുളമ്പു തെയാതിരിക്കാനാണ്....പൊട്ടാ...എനിക്കൊന്നും മനസിലായില്ല്യ.....ഉമ്മറപടിയിലിരിക്കരുത്   രദോപ്പയാണ്...മാറിയിരിക്കു....അതെന്താ ഉമ്മറ പടിയിലിരുന്നാൽ എനിക്കു സംശയമാണ്  രാദോപ്പയെ  പേടിയാണ് അതോണ്ട് ചോദിച്ചില്ല്യാ....വൈകീട്ട്  നാമം ചൊല്ലി വല്യച്ഛന്റെ നാമം ചൊല്ലൽ കഴിയാൻ ജനലിൽ തൂങ്ങി പുറത്തേക്കു നോക്കി യിരികാർന്നു...നീ എന്തിനാ ഭസ്‌മം മാച്ചത് ഞാൻ വല്യച്ഛനോട് പറഞ്ഞു കൊടുക്കട്ടെസേതു വേട്ടനാണ്ആ മാണി കിളിങ്ങുന്ന ശബ്ദം കേക്കുന്നുണ്...ഞാൻ ജനലിൽ നിന്നു ചാടിയിറങ്ങി....കുട്ടി  വീഴും ഗ്ലാസ് കഴുകുന്ന അമ്മുഓപ്പവിളിച്ചു പറ യുണ്ടായിരുന്നു...ഞാൻ ഓടി ഉമ്മറത്തപടിയിൽനിന്നു മതിലിനോട് ചേർന്നു റൊട്ടി ലേക്ക് നോക്കി  അതേ ആ കാള വണ്ടി തന്നെ ഞാൻ സൂക്ഷിച്ചു നോക്കി മമ്മദ്പ്ലെ നല്ല ഉറക്കമാണ് കാള വണ്ടി തനിയെ പോകുന്നുണ്ട്‌...വണ്ടിയുടെ നടുവിൽ ഒരു വിളക്കു ഉണ്ടല്ലോ.....ബേബി ഓപ്പയുംമാണിയെട്ടനും സുന്ദരി ചേച്ചിയും പഠിക്കാൻ ഇരിക്കുമ്പോൾ എടുക്കുന്ന വിള ക്കു പോലെ യുണ്ടത്....
കമ്പി റാന്തൽ...ബേബി ഓപ്പ പാറ ഞ്ഞു...ആ വണ്ടിയിൽ നിറയെ വൈക്കോൽ കുത്തി നിറച്ചിരിക്കുന്നു
വലിയ കയറു കൊണ്ട് മുകളിൽ കൂടി കെട്ടി വച്ചിരിക്കുന്നു...ആ കാള വണ്ടി തനിയെ പടിഞ്ഞാറോട്ടക്കു നട ന്നു നീങ്ങി......ഞാൻ അന്ധംവിട്ടുനോക്കി നിൽപ്പാണ്...എന്നാ ഞാനിതിൽ കേറാ....

Comments

Popular posts from this blog

ജൂലായ് 1

പാഞ്ഞാൾ