അമ്പല കുളത്തിലലകളിൽ
മുങ്ങാംകുളി കഴിഞ്ഞാ
കൽമണ്ഡപതിണ്ണയിലു
അമ്പല നടയിലലും
അലഞ്ഞീറനുടുത്താ ഈറൻ കൽപടവുകൾ താണ്ടി
പച്ചതണൽവിരിക്കും മയിലാടു മിടവഴിയിലൂടൊഴികിയണയും
അരുണ കിരണമാം ഉഷസ്സായി
നിൽപ്പൂ നീ എൻ മുന്നിൽ..
കൽപാന്ത കാലമതോളം
നിൻ പാദസ്വര പദവിന്യാസം
കരളിൽ കാതോർത്തു
കാതരനായി കാത്തുനിന്നിടാ
മെന്നാഅരയാലോ
ഇലകളിളക്കിയാടി പാടി...
എന്റെ ബാല്യം
..കുട്ടികളുടേയും ചേച്ചിമാരുടെയും നാമം ചൊല്ലൽ കേൾക്കാൻ വലിയച്ചൻ മുറുക്കു അപ്പം മുതലായ പലഹാരം എണ്ണയിൽ ഇട്ടു കിട്ടുന്ന നേരം ആ പപ്പട കമ്പിയും കൊണ്ട് ചെറിയ റൂമിൽ ഇരുട്ടതു വന്നു നിൽക്കും.ആരെങ്കിലും തെറ്റി പാടുകയോ കളികുറുമ്പുകളുടയ് ക്ഷീണത്താൽ ഒന്നു മയങ്ങി പോയാൽ(സേതു) നാമം ചൊല്ലൽ കഴിഞ്ഞു കിട്ടുന്ന പലഹാരം ചേച്ചിയുടയ് കയ്യിൽ നിന്ന് കൂടുതൽ എങ്ങിനെ അടിച്ചുമാറ്റമെന്നചിന്തയിൽ ഒന്നു ചൊല്ലുന്നത് തെറ്റിയാൽ വലിയച്ചന്റെ പപ്പട്ട കമ്പി പുറത്തു വീണിരിക്കും..മുക്രിരായൻ എന്ന മുക്രിമാപ്പിള കുട്ടികളുടെ നാമം ചൊല്ലൽ കേട്ട് ഒപ്പം ചൊല്ലും നമ ശിവാ നാരായനായനമ ,തുടങ്ങിയ വിഷ്ണുവേ കരി (മുക്രിരായൻ അങ്ങനെയേ പറയൂ).രണ്ട് രണ്ടര മണികൂർ നാമം ചൊല്ലി കേക്കണം ചേച്ചിമാർ മത്സരമാണ് ആരാണ് നന്നായി ചൊല്ലാന്നു..നന്നായി ചൊല്ലിയാൽ വലിയച്ചനു ഇഷ്ട്ടവും... ചായക്കടയിലെ തിരക്കെല്ലാം കഴിയാൻ രാത്രി 8.30,9മണി ആവും ഒരു തോർത്തുമുണ്ട് മാത്രമാണ് വല്യച്ഛന്റെ പകൽ വേഷം അടിയിൽ നീളം കൂടിയ കള്ളിയുള്ള ഡ്രൈ്യർ.. കാതിൽ കടുക്കൻ, വല്യച്ഛന്റെ കുളിയും നാമം ചൊല്ലലുണ്ട് ഒരിക്കലും മുടങ്ങാതെ...അതും കഴിഞ്ഞാലേ കുട്ടികൾക്കും മുതിർന്നവർക്കും ചായകടയുടെ മുന്നില...
Comments
Post a Comment