ഇനിയെന്ത്?

സർവ്വം സഹയാ ഭൂമി കേഴുന്നുവോ
പൊള്ളുന്നകനാലായിടിമിന്നലായ്
പ്രളയമായി പർവത്സ്ഫോടനമായ്

മർത്യാ നിൻദുരയെന്നുതീരും
മഹാമാരിയിതുകാണുന്നെ ഇല്ലയോ
മക്കളെ പിഞ്ചുകുഞ്ഞിങ്ങളെ
മർത്യാ നീ പിച്ചിചീന്തുന്നതെന്തിനായ്
വിശക്കുന്ന വയറിന്നാൽ മധുവിനെ
വിഷം വമിച്ചുനീതീർത്തിടുമ്പോൾ
വിദ്യയതു നല്കുമധ്യാപകനും
വിഡ്ഢിയായ് വേഷം കെട്ടിയാടി
മദ്യവും മധുരക്ഷിയുംലഹരിയും
മത മാത്സര്യവുംകറുപ്പുംവെളുപ്പമായ്‌
കൊലയായ്ചെയ്തു കൂട്ടിനീകാട്ടുനീതിയുമായ്
മണ്ണും വിണ്ണും മീഭൂലോകമൊക്കെയും
വെട്ടിപിടിക്കുവാൻ മറന്നതോ
മമ സ്വജന ബന്ധു മിത്രാധികളെ.

അഹംഭാവമിതെന്തിനുമാർത്യാ നീ
അ ണു വിനെ പോലുംതിരിച്ചറിഞ്ഞില്ല്യയോ
അഹന്ത മൂത്ത നിൻ മൂർത്തിപ്രഭാവം
ദുരന്തമായി ഭവിക്കുന്നു നിത്യം.

പൊള്ളുന്ന ചൂടും പ്രളയവുമിന്നലും
പാർവതസ്ഫോടനവുംദുരന്തങ്ങളും
മർത്യാ നീ കാണുന്നെയില്ലയോ..

മാത്രമണുവാണു നീയെന്നുഓർത്തിടു.
കാണുകസൂക്ഷമ ചരാചാരവും
കാണുക പാരായലോകത്തിലും
കണ്ണു തുറക്കനീ ഈവൈകിയ വേളയിൽ
ഒന്നുമേ കൊണ്ടു പോകാനൊക്കുകില്ല.

മണ്ടാ മിണ്ടാപ്രാണിയുംനിൻ സഹജീവി
യെന്നു നീ എന്തേ മറന്നീടുന്നു.....

എന്നു നീ നന്നാവുംഏറ്റവുംശ്രഷ്ഠമായ്‌ നിന്നെ പടച്ചതു ഈ പാരിനും
നന്മയും വെണ്മയുമെകാനല്ലയോ.

ഓരോ പുലരിയും പുല്ലും തരിയും
പൂക്കളും മലകളും പുഴകളുംമളവറ്റ
കളകളാരങ്ങളും കലവറയായ്
അനുഗ്രഹമായ്‌ സ്വസ്ഥമായ്‌ചിന്തിക്കൂ.

മാറ്റു നിൻ ദുരയും ദുര്മേദസ്സും
ത്വരയും മദ്യവും മതിരാക്ഷിയും
മർത്യാ നീ കേവലം അണുമാത്ര
മെന്നു നീ തിരിച്ചറിയൂ....
മേകാം ദയയും സഹാനുഭൂതിയും
മൽപ്പമായെങ്കിലുംനിയുള്ളകാലം.

നന്മയത് ചെയൂ നിത്യംമൽപ്പസ്നേഹവും
നല്ലൊരു നാളിനായ് ലോകമതിനായ്.


Comments

Popular posts from this blog

എന്റെ ബാല്യം

ജൂലായ് 1

പാഞ്ഞാൾ