ഗുരുവായൂർ

രണ്ടു മാസമുണ്ടായിട്ടും ഗുരുവായൂക്കു പോയില്ല്യല്ലോ.....അമ്മയുടെ ചോദ്യം
കേട്ട് നാളെ കുവൈറ്റിലേക്ക് തിരിച്ചു പോകേണ്ട കാര്യമാലോചിച് ഉമ്മറത്ത്‌
അനന്തതയിലേക്കു കണ്ണും നട്ടിരുന്ന
ഞാൻ ഞെട്ടിയുണർന്നു...അതങ്ങനെയാണ് രണ്ടാഴ്ച്ച മുന്നേ തുടങ്ങും..വയർകാളിച്ച
രുചിയില്ല്യായ്മ...കഴിക്കുംമ്പോഴുംമറ്റും
എങ്ങോട്ടൊ പോകുന്ന ചിന്തയുടെ കൂടെനോട്ടവും അനന്ത തായിലേക്കായിരിക്കും...ആരുമാരുടെയും മുഖത്തേക്കായിരിക്കില്ല്യ നോട്ടവും സംസാരവും...ഒരു ഉൾവലിയാണുള്ള ത്വരയോ..ദേഷ്യമോ സങ്കടമോ. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമാണ്... കാലു കഴക്കുന്നു
ദേഹം തളരുന്നു.. ആരും കാണാതെ ഒറ്റക്കിരിക്കാൻ തോന്നി ട്ടറസിൻ മുകളിൽ ഇരിക്കെ ഇടക്കിടെ കുട്ടികളുടെ 'അമ്മ വന്നു എത്തിച്ചു നോക്കി പോകുന്നത് കണ്ണുനീർ നിറഞ്ഞ കണ്ണുകളിലൂടെ കാണും...ബന്ധു ജനങ്ങളുടെയും അടുത്തുള്ള അമ്പലങ്ങളിലെയും സന്ദർശനം കഴിഞ്ഞു യാത്രയും ചൊല്ലി പിരിഞ്ഞു
ഗുരുവായൂർക്ക് പോകാൻ
കഴിഞ്ഞില്ല്യല്ലോ എല്ലാത്തവണ വന്നാലും പോകാറുള്ളതാണ്..കഴിഞ്ഞതവണ കുടുംബ മായി പോയതും പാഞ്ചജന്യത്തിൽ  തലേദിവസം തങ്ങി വൈകീട്ടും രാവിലെയും
കണ്ണുനിറയെ കണ്ണനെ കണ്ടത്തും എല്ലാം മനസിലേക്കോടി വന്നു..പോകാൻ കഴിഞ്ഞില്ല്യല്ലോ...ഇപ്പൊ പോയാലോ
ദീപാരാധന തൊഴാം..കുട്ടികളുടെ അമ്മയാണ്  അവസാന നാളുകളിൽ യാന്ത്രികമായി തീരുന്ന എന്റെ മനസും
എല്ലാം കണ്ടു പെരുമാറുന്നതും എന്റെ പരിഭവങ്ങൾ മൂകം ചെവികൊണ്ടും
ഒരു നിഴലായി അവൾ സദാ ശ്രദ്ധിച്ചുകൊണ്ടവൾ പറഞ്ഞു..ഇനി ഇപ്പോഴോ...നാളെ രാവിലെ പോണം
പാക്കിങ് ഒന്നും കഴിഞ്ഞിട്ടില്ല്യ...ഞാൻ
മനസിൽ പുലമ്പി...അവള് തന്നെ ശശി ഏട്ടനെ വിളിക്കുന്നതും ഓട്ടോറിക്ഷ വീടിന് മുന്നിൽ വന്നു നിന്നതും പെട്ടെന്നായിരുന്നു...ടെ രസ്സിനു മുകളിരുന്ന ഞാൻ താഴെ വന്നപ്പോഴേക്കും ഷർട്ടും മുണ്ടും എല്ലാം റെഡി...അമ്മപോരുനില്ല്യേ..പണികൾ കിടക്കാ കരി പിടിച്ച കൈതണ്ട മുണ്ടിൽ
തുടച്ചു 'അമ്മ പറഞ്ഞു... അതങ്ങനെയാണ് എല്ലാം അമ്മക്ക് സ്വന്ത മായി ചെയ്താലേ തൃപ്തി ആവൂ
രാവിലെ 5 മണിക്ക് എണീറ്റ് കുളിച്ചു വിളക്ക് വച്ചു കിഴക്കും പടിഞ്ഞാറും കാണിച്ചു ഭഗവാനെ തൊഴുതെ 'അമ്മ അടുക്കളയിൽ കേറൂ... എപ്പോൾ നോക്കിയാലും അമ്മക്ക് ചെയ്യാൻ പണികൾ ഉണ്ടാവും....അമ്മ പുറപ്പെടൂ...ഞാൻ പറഞ്ഞു... അമ്മക്ക് വയ്യ മോനെ തിരക്കായിരിക്കും ഇപ്പോ? കുനിഞ്ഞു ഒരു വശം ചെരിഞ്ഞു നിന്നു 'അമ്മ പറഞ്ഞു....
ഏതാ യാലും ഓട്ടോറിക്ഷ ഉണ്ട് 'അമ്മ പോരു....ഞാനും അമ്മയും കുളിച്ചു റെഡി ആവുമ്പോളേക്കും കുട്ടികളും റെഡി അമ്മയും ചേട്ടന്റെ മോളും റെഡി ആയി ഉമ്മറത്ത് നിൽക്കുന്നു..ന്ന പോവ
കുട്ടികൾക്കു പുറം കാഴ്ച കാണാൻ സൈഡ് നോക്കി തിക്കും തിരക്കും കൂട്ടി
കുട്ടികളുടെ അടുത്തെ ക്കു അമ്മയും നീങ്ങി ഇരുന്നു ഞാനും കുട്ടികളുടെ അമ്മയും കേറി...കുറച്ചു ദൂരമെല്ലാം ശശി ഏട്ടൻ ഏതൊക്കെയോ തമാശ പറയിന്നുണ്ട്..എന്റെ മനസ്സ് വീണ്ടും.എവിടെയോ ആണ്. വഴിയോര കാഴ്ചകൾ നോക്കി കുട്ടികൾ കല പില കൂട്ടുന്നുണ്ട്....അമ്മ മയാക്കത്തിലാ..അമ്മക്കങ്ങനെയാണ്
തണുത്ത കാറ്റടിചാൽ മയക്കം വരും..
എന്റെ വിഷമം കണ്ടു കുട്ടികളുടെ അമ്മ കൈ കൂട്ടി പിടിച്ചിരിക്കുകയാണ്...
നാളെ ഈ നേരം ഞാൻ എത്രയോ കിലോമീറ്റർ എത്രയോ കടലുകൾ താണ്ടി രാജ്യങ്ങൾ താണ്ടി എത്ര ദൂരെ ആയിരിക്കും...നേടൂ വീർപ്പുകൾ മനസിലാക്കി കുട്ടികളുടെ 'അമ്മ കൈ മുറുക്കി പിടിച്ചിരിക്കുകയാണ്..ഇനി ഏതാനും മണിക്കൂറുകൾ മാത്രം അവളും നെടുവീർപ്പിടുന്നു....രണ്ടു വർഷം കൂടുമ്പോൾ രണ്ടു രണ്ടര മാസം
സ്നേഹിച്ചു മനസിലാക്കി വരുമ്പോഴേക്കും ദാ പോയ്യിന്നു പറയുന്ന പോലെ ക്കഴിഞ്ഞു പോയി ദിനങ്ങൾ
അവളുടെ കൊച്ചു കൊച്ചുപരിഭവങ്ങളും പരാതികളും..ഉള്ള ദിവസം വീട്ടിൽ ഇരുനൂടെ അവൾ എപ്പോ ഴും ചോദിക്കും
ഞാൻ എവിടെ പോകുന്നതും ഇഷ്ടമല്ല
ഞാൻ ആരോടെങ്കിലും കൂടുതൽ സംസാരിക്കുന്നത് പോലും അവൾക്കിഷ്ടമല്ല....സ്വന്തബന്ധു അംഗ  സംഖ്യ കൂടുതൽ ഉള്ള കുടുംബ മായതിനാൽ എല്ലാവരെയും ഒരു പ്രാവശ്യമെങ്കിലും പോയി കാണാൻ 'അമ്മ നിർബന്ധിക്കും...അവൾക്കോ ഞാൻ എവിടെയും പോകുന്നത് ഇഷ്ടമല്ല...എന്നാൽ കൂടെ പോരു എന്നായാലോ അതും വയ്യ..അതിനാണ് പരിഭവം...രണ്ടര മാസമുണ്ടായിട്ട എന്റെയും കുട്ടികളുടെയുമടുത്തുരിക്കാൻസമയമില്യല്ലൊ....ഇടക്കിടെ പരിഭവം പറയും...
മഴ ചാറുന്നുണ്ട്...ശശി ഏട്ടൻ വണ്ടിയൊതുക്കി....കർ ട്ടൻ ഇടാം
നല്ല മഴയാണു വരുന്നത്....ഒരു തണുത്ത കാറ്റ് ...'അമ്മ  ചെറുതായി ഒന്ന് വിറ ചു.... സെറ്റ് മുണ്ട് കൊണ്ട് പുതച്ചിരുന്നു..
നല്ല മഴപെയ്യുന്നുണ്ട്...നല്ലകാറ്റും.   അവൾ എന്റെ കൈ മുറുകെ പിടിച്ചിരിക്കയാണ്..കാറ്റിൽഅവളും വിറക്കുന്നുണ്ട്...കുട്ടികൾ നീങ്ങി ഇരിക്കു. നനയേണ്ട...നല്ല ഇടിയും മഴയും....ദീപാരാധന തൊഴാൻ പറ്റുമോ...ഓട്ടോ റിക്ഷ കാറ്റിൽ തെന്നി തെന്നി നീങ്ങുന്ന മാതിരി....കർട്ട നിടയിലൂടെ..തൂ വാൽ വെള്ളം ഉള്ളിലെ ക്കു തെറിക്കുന്നുണ്ട്..ആ കാറ്റിന്റെ കുളിമായിൽ അവളും തല എന്നിൽ ചാർത്തി മയക്കത്തിൽ വീണു....അതോ ഇനിയുള്ള നിമിഷമെങ്കിലും എനിക്ക് തരൂ എന്നാണോ.. കുട്ടികളുംഅമ്മയും നല്ല മയക്കം...ശശി ഏട്ടൻ ഒരു വിധം നല്ല സ്പീഡിൽ വിടുന്നുണ്ട്.കാറ്റിൽതണുത്ത  മഴച്ചാറ്റിൽ എന്റെ കാലിൽ വന്ന് തെറിക്കുന്നുണ്ട്.മുണ്ട് നനയെണ്ടാ അവൾ എന്നെ ചേർത്തു പിടിച്ചു പറഞ്ഞു.... എന്റെ കണ്ണു കളോ തോരുന്നത് അവൾ കാണാതിരിക്കാൻ
മുഖം കർട്ടനിടയിലൂടെ വഴിയനന്ത തായിലേക്കായി....
ശശി ഏട്ടന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ട....പാർക്കിങ്ങിൽ കിഴക്കേനടയിൽ ഏതോ ഹിന്ദിക്കാരനോടാ തർക്കം അവർ പിടിച്ചു വച്ചു എന്നവർ പറ യുന്ന പാർക്കിങ് സ്ഥലത്തിനു വേണ്ടി യാണ്..
എവിടുന്നോ ഒരു നല്ല പൊക്കത്തിൽ ഒരു ഭംഗിയുള്ള ആള് വരുന്നതും രണ്ടുപേരെയും മാറ്റി സമാധാനമാക്കുന്നതും നട യിലേക്കുള്ള നടത്തത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു....നമുക്ക് വരിയിൽ നിൽക്കാം..ശശി ഏട്ടൻ വരും
അമ്മയോട് ഞാനും പറഞ്ഞു...അമ്മക്ക്
ആവലാതി കൂടുതലാ..ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്...ശശിഎട്ടനും അമ്മയുടെ മക്കളെ പോലെ യാണ്
'അമ്മ കുനിഞ്ഞു നടക്കുന്നുണ്ട്..വേഗം നടക്കാം..ദീപാരാധന ആവാറായി...കിഴക്കേനടയിലെ പുറത്തെ ഭണ്ടാ ര തിനുഉള്ളിലൂടെ എത്തി നോക്കി നട അടച്ചിരിക്കയണല്ലോ നട അടച്ചിരിക്കയണല്ലോ....തിരക്കുണ്ടല്ലോ.അയ്യോ..തെക്കേ നടയിലെ നടപന്തലിൽഅറ്റതായി നീണ്ട വരി...
അമ്മയെ പൂന്താനം സ്റ്റേജില് അവസാനിക്കുന്ന പടിക്കല്ലിൽ ഇരുത്തി ചേട്ടന്റെ മോളേയും കൂടെ ഇരുത്തി..'അമ്മ ഇരിക്കൂ ഞങ്ങൾ വരി നിൽക്കാം...കേശവന്റെ പ്രതിമയും
മര പ്രഭുപ്രതിമയും  കണ്ടു...നല്ലാതിരകാണാലോ.എന്നു മനസിൽ പറഞ്ഞു കുട്ടികളുടെ അമ്മയുടെ മുഖ തേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൻ പാഞ്ചജന്ന്യം ഗുരുവായൂർ ദേവസ്വം വക ലോഡ്ജിൽ ആയിരുന്നു അവളുടെ ചിന്തകളും വർഷങ്ങൾ പിറകിലായിരുന്നുതോന്നി.  പന്തലിൽവരി വച്ചു നടന്നു നടന്നു. കുട്ടികളുടെ കണ്ണുകൾ  സമീപത്തുള്ള കടകളിൽ തൂങ്ങി യാടുന്ന കുഞ്ഞുടുപ്പുകളിലുംകളിപ്പാട്ടങ്ങളിലുംആയിരുന്നു......കിഴക്കേ നട യിൽ മുതൽ ഇരിക്കാൻ ഡസ്ക് ഇട്ടിരിക്കുന്നു
വരിയിൽ നിന്നു കാലു കഴക്കുന്നവർക്കു അതൊരുഅനുഗ്രഹമാണല്ലോ...ഞാനോർത്തു.ഇങ്ങനെ ഒരു കാഴ്ച്ച ആദ്യമാണ്....അമ്മയും ഏട്ടന്റെ മോളും
വരിയിൽ കൂടി...നട ന്നു നടന്നു വരി വീണ്ടും കിഴക്കേ നടപന്തലിൽ എത്തി
ൽ എത്തി സെക്യുരിറ്റി ചെക്കിങ് കഴിഞ്ഞു...അമ്മയുടെ മുഖതേക്കു നോക്കി..'അമ്മ ക്ഷീണതയായി..
വരി വരിയായ് നിൽക്കുകയാണ്..ഒരു ദിനം എത്ര പേരാണ് നിന്നെ കാണാൻ വരുന്നത് കണ്ണാ..എന്ന് അമ്മ പറഞ്ഞു...
ഒരു ദിവസം ധീപാരാധന തൊഴാൻ ഇത്ര പേരുണ്ടെങ്കിൽ..ദിനം മുഴുവൻ എത്ര പേർ അപ്പോ മാസം മുഴുവൻ എത്ര വർഷം എത്ര പേർ നിന്നെ കാണാന് വരുന്നുണ്ടാവുമെന്നു ഞാൻ കുട്ടികളുടെ അമ്മയോട് ചോദിച്ചു....ഓം നമോ വാസുദേവായ നമ..കിഴക്കേനടയിലെ ഡിജിറ്റൽ ബോർഡിലെ എഴുത്തിലായിരുന്നു അവളുടെ കണ്ണുകൾ ചുണ്ടിലും അതേ നാമം....കുട്ടികൾ കാഴ്ച കാണുന്നു..'അമ്മ സ്റ്റീൽ ബഞ്ചിൽ ഇരിക്കുകയാണ്...കിഴക്കെ നട വാതിൽ അടഞ്ഞു കിടക്കുകയാണ് 5.45 ആയല്ലോ... ദീപാരാധനക്കു നട അടചിരിക്കുക യാവും...ഞാൻ ആത്മഗതം പറഞ്ഞു...നല്ല തിരക്കാണല്ലോ തൊഴാൻ പറ്റില്ല്യേ... അമ്മക്ക് ആവലാതി കൂടി...അഞ്ചുവരികൾ കൂടി കടന്നു പോണം...അമ്മയും നാമം ജെപിക്കുന്നുണ്ട്...നാരായണ നാരായണ.കുട്ടികൾ കൈ കൂപ്പി നിൽപാണു...മ്മക്കു നല്ല ഷീണമാണ്.
സ്റ്റീൽ ബഞ്ചിൽ കമ്പിയും പിടിച്ച് അമ്മ ഇരിക്കുന്നു....വരി നീങ്ങുന്നില്യല്ലോ.?
കുട്ടികളും കുട്ടികളുടെ അമ്മയും.
ഞങ്ങൾ വീണ്ടും നട മുറ്റത്തെ തിരക്കിലേക്ക് മിഴികൾ നട്ടു.. പ്രിയതമ നാമം ജെപിക്കുന്നുണ്ട്.അമ്മയെ നോക്കിയപ്പോൾ..രണ്ടു വരി മുന്നിൽ കമ്പികൾ കിടയിലൂടെ തിക്കി തിരക്കി
ഒരുണ്ണി...അവന്റെ നോട്ടം അമ്മയിലാണ്
അവൻ എന്തൊക്കെയോ ആഗ്യാങൾ ഖോഷ്ടികൾ കാണിക്കുന്നുണ്ട്...പ്രിയതമയെ  തോണ്ടി..ഞാൻ കാണിച്ചു കൊടുത്തു...
എന്തൊരു ഭംഗിയാണ്..ഒരു വല്ലാത്ത
ആകർഷണം ഗോപി കുറി തൊട്ടു നല്ല വെളുത്ത ഒരുണ്ണി നീല ട്രൗസർട്ട് മിടു മിടുക്കൻ...അവന്റെ ശ്രദ്ധ അമ്മയിലേക്കാ...അവർ തമ്മിൽ എന്തൊക്കെയോ കണ്ണുകൊണ്ടും
കയ് കൊണ്ടും കാണിക്കുന്നുണ്ട്
ഉണ്ണിടെ അച്ഛനും ശ്രദ്ധിക്കുന്നുണ്ട്...
അവർ കൂട്ടായി...വരി നീങ്ങുന്നില്യല്ലോ
കുട്ടികൾ ചോദിക്കുന്നു...തിക്കിത്തിരക്കി അവർക്കും വയ്യാതായി..അവർക്കും ഞാൻ ഉണ്ണിയെ കാണിച്ചു കൊടുത്തു
അവനു എങ്ങിനെ എങ്കിലും അമ്മയുടെ അടുത്തേക്ക് എത്തണം..വാശി കൂട്ടുനുണ്ട്.....പ്രിയതമയും കൈ നീട്ടി അവനെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്..
അവനു അമ്മയോട് കളിക്കണം
കുട്ടികളെ ശ്രദ്ധിക്കുനില്ല്യ...അവൻ ചിണുങ്ങാൻ തുടങ്ങി...അവന്റച്ഛൻ
കമ്പികൾക്കിടയിലൂടയ് കുട്ടിയെ പാസ്ചെയ്തു തന്നു..ഞാൻ വാങ്ങി
നല്ല ഖനമുണ്ടല്ലോ.അമ്മയുടെ അടുത്താക്കി..നല്ല ഓമനത്തമുള്ള
ഉണ്ണി...കുട്ടികളും കൂടി.. അവൻ അമ്മയോടാ.. കളി 'അമ്മ ഉമ്മ കൊടുക്കുന്നുണ്ട്. തലയിൽ കൈ വച്ചിട്ടുണ്..മുടി ഉഴിഞ്ഞു കൊടുക്കുന്നുണ്ട്..ഒരു മൂന്നു വയസു കാണില്ലേ..ഞാൻ ചോദിച്ചു.പ്രിയതമയും
അവനെ വാരിയെടുത്തു...അവനു അമ്മയുടെ അടുത്തേക്ക് പോണം.അമ്മക്ക് കുട്ടിയെ എടുക്കാൻ വയ്യടാ..അമ്മ കുനിഞ്ഞു നിന്നു പറഞ്ഞു...ദീപാരാധന കഴിയേണ്ട സമയ മായല്ലോ...വൈകി.. ശശിഎട്ട നു വേറേയും ഓട്ട മുണ്ട്.എന്താ ചെയ്യ

എന്താ ചെയ്യ വരി നീങ്ങുന്നില്ല്യല്ലൊ
6.25 ആയി നട പന്തലിൽവാച്ചിൽ നോക്കിഞാൻ പറഞ്ഞു... പ്രിയതമ നാമംജെപിക്കുന്നുണ്ട്...നോട്ടം ആകുഞ്ഞിന്റെയും അമ്മയുടെയും മേൽ തന്നെ... രണ്ടു പെണ് മക്കളുള്ള അവൾക്കു ആണ്കുട്ടികളെ വളരെ ഇഷ്ടമാണ്.എപ്പോൾ എടുത്താലും കവിളത്ത് ഉമ്മകൊടുത്തുവേദനിപ്പിക്കും
'അമ്മ നല്ല തിരക്കിലാ പേരു ചോദിക്കുന്നു..അടുത്ത വരിയിൽ  നിന്നു
കുഞ്ഞിന്റെ അച്ഛനും അമ്മയും ടാറ്റ കാണിക്കുന്നുണ്ട്....അവൻ അങ്ങോട്ട്  നോക്കുന്നുപോലുമില്ല്യാ....കുട്ടികളും അവനോടൊപ്പം കളിക്കുന്നുണ്ട്....
വരി നീങ്ങുന്നില്ല്യല്ലോ  ഭഗവാനെ...ഞാൻ ആത്മഗതം പറഞ്ഞു..ശശി ഏട്ടനും ദേഷ്യപ്പെടുമല്ലോ..ഒരുമാണിക്കൂറിന്  മേലെ ആയി...6.30 ആയി.. എന്താ വരി നീങ്ങാത്തത് ആരെങ്കിലും വി ഐ പി
വന്നിട്ടുണ്ടോ..ക്ഷേത്രത്തിൽ ശുദ്ധി ക്രിയ നട ക്കാ...അതാ വൈകുന്നത്
കൂടെ വരിയിൽ നിൽക്കുന്ന ആരോ പറയുന്നു..6.45 ആയി.ഇനി അവിടെ എത്തുമ്പോഴെക്കും രാത്രി 10 ആവും
പുറത്ത് ഇറങ്ങിയാലോ..പുറത്തു നിന്നു തൊഴുതു പോകെണ്ടി വരുമോ...അമ്മയും കുഞ്ഞും പ്രിയതമയുംകുട്ടികളും അവനോടൊന്നിച്ചു കളിക്കാണ്.. ഏതോ ആന്ധ്രാ കമ്പനി ഇട്ടു കൊടുത്ത സ്റ്റീൽ ബഞ്ചും സ്റ്റീൽവരി കമ്പികളും..കഴിഞ്ഞ തവണ വന്നപ്പോൾ ഇങ്ങനെ ഉണ്ടായിരിരുന്നില്ലയെന്നോർത്തു...ഭാഗവാന്എന്തൊക്കെയാണ് വഴിപാട് ആയികിട്ടുന്നത്..ജയലളിത ആനയെ കൊടുത്തു നാലംബലംസ്വർണ്ണം പൂശി
കൊടി മര വും സ്വര്ണ തളികയിൽ സ്വർണ്ണപ്പാത്ര ത്തിലാണ് ഭഗവാന് നിവേദ്യം അതും ഭക്തർ കൊടുത്തതല്ലോ...അങ്ങനെ എന്തെല്ല്ലാം.  എത്ര മാറ്റങ്ങളാ എല്ല കൊല്ലം വരുമ്പോളും സംഭവിക്കുന്നത്
എല്ലാം ഭാഗാവന്റെ മായ ഒരു ചെറിയ അമ്പല മായിരുന്ന ഗുരു വായൂർ ഇപ്പോ ഒരു പ്രദേശം മുഴുവൻ അമ്പല മായി....ഞാൻ മനസ്സിലോർത്തു....അച്ഛന്റെ മരുമകൻ പണ്ട് ദേവസ്സ്വത്തിൽ സെക്യൂരിറ്റി ആയി  ഉണ്ടായിരുന്നു..അപ്പോൾ വരുമ്പോൾ തന്നെ വിളിച്ചു പറഞ്ഞാൽ ഭഗവതി ക്ഷേത്ര മതിലിനരികെ കൂടിഞങ്ങളെ നാലാംബലത്തിലെ നടയിലെത്തിക്കു മായിരുന്നു.ഞാൻ മനസ്സിലോർത്തു....ഇപ്പൊ റിട്ടയർ ആയി
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അവരുടെ വീട്ടിൽ പോയതും എല്ലാം ഓർത്തു.ഭഗവാനെ വഴിനീളെ മഴയുണ്ടായിരുന്നു...ഇവിടെ മഴയില്ല. ഏതോ കമ്പനി കൊടുത്ത വലിയ ഫാൻ ക്യുനുമുകളിൽ കറങ്ങുന്നുണ്ട് അങ്ങനെ എത്ര ഫാനുകൾ.. മുന്നിൽ ഗോപുരമുകളിൽ ഡിജിറ്റൽബോര്ഡില് എഴുത്തിൽ നോക്കി കുട്ടി കളും നാമം ജെപിക്കുന്നുണ്ട്ഓം നമോ ഭഗവതെ വാസുദേവായ നമ.എഴുതിനൊപ്പം
വായിക്കുകയാണ്..അമ്മയും പ്രിയതമയും കുഞ്ഞിനോട് ഓരോന്നു ചോദിക്കുന്നുണ്ട്....ഞാന് ശ്രദ്ധിക്കുന്നു അവനെന്തോ അമ്മയോടാണ് കൂടുത്ൽ അടുപ്പംഅച്ചമ്മ വിളിയായി...ഏട്ടുമക്കളും അവരുടെ പേരാകുട്ടികളും ഉള്ള അമ്മക്ക് ഒരു പേ ര കുട്ടിയെ കൂടി കിട്ടി.. ഞാൻ പറഞ്ഞു..അമ്മയുടെ ഷീണമെല്ലാം കുറഞ്ഞപ്പോലെ...എല്ലാ വരവിലും 'അമ്മ ഷീണിചു വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു...എങ്ങനെയാ രാവിലെ തുടങ്ങിയാൽ രാത്രി വൈകി വരെ അമ്മക്കു moടിപ്പതു പണി ഉണ്ടാവുംനാമം ചൊല്ലാൻ 'അമ്മ ഒന്നൊന്നര മണികൂർ ഇരിക്കും കുട്ടികൾ പഠിക്കാൻ  വേഗം ചൊല്ലി വഴിപാട് തീർത്തു ചൊല്ലി നിർത്തും.എന്നാലും അമ്മയുടെ കഴിയില്ല്യ.പിന്നെ കുറച്ചു സമയം സീരിയല് കണ്ട് അമ്മ ടിവിക്കു മുന്നിലിരുന്നു ഉറക്കംതൂങ്ങുന്നുണ്ടാവും.
ഭഗവാനെ 79 വയസായ 'അമ്മയെ താങ്ങി നിർത്തുന്നതും നിയെ ന്നു മനസ്സിൽ ഓർത്തു....വരി തുറന്നു കൊടുത്തിരിക്കുന്നു എല്ലാവരും എണീറ്റു നിൽക്കുന്നുണ്ട്....മുന്നിലെ ആറു വരികളിൽ നിന്നു ഒരോ വരി മുതൽ വിടാൻ തുടങ്ങിയിരിക്കുന്നു...മോൻ അച്ഛന്റെ അടുത്തേക്ക് പോകാൻ കൂട്ടാകുന്നേ ഇല്യാ...അവർ ടാറ്റാ കാണിക്കുന്നുണ്ട്..പോവാന്ന്ന് കാണിക്കുന്നുണ്ട് അവനു ഒരു കൂസലും ഇല്യാ...അവൻ അമ്മയുടെ കയ്യും പിടിച്ചു നിൽക്കാ....എന്തൊരു ഭംഗിയാ മോനെ കാണാൻ... ഞാനോർത്തു
നമ്മൾക്ക് ഒരു ആണ്കുട്ടിഇല്യല്ലോന്നും.
രണ്ടു സുന്ദരികുട്ടികളെ ഭഗവാൻ തന്നിട്ടുണ്ട്..അവരെ നന്നായ് നോക്കണേ ഭഗവാനെ എന്നു ചിത്ത തിലോർത്തു....വരി നീങ്ങുന്നുണ്ട്..ഷർട്ട് ഊരി കയ്യിൽ പിടിച്ചു ഞാൻ മെല്ലെ വരി ചലി ക്കുന്നതിനോടൊപ്പം മുണ്ടും ഒതുക്കി പിടിചു നട ക്കുന്നു...പ്രിയതമ കുട്ടികളെയും. 'അമ്മ അവനെയും അല്ല അവൻ അമ്മയെയാണ് കൈ പിടിച്ചു കൊണ്ട് പോകുന്നത് എന്തു ചുറുചുറുക്കാ....അവന്റെ അച്ഛനും അമ്മയും നമ്മൾക്ക് വേണ്ടി കാത്തു നിൽക്കാ....അവർക്കും ദേഷ്യം വരുന്നുണ്ട്.....കുട്ടി അമ്മയുടെ കൈ വിടാൻ ഭാവമില്യ..പ്രിയതമക്കും അവന്റെ വികൃതി കണ്ട് ചിരി വരുന്നുണ്ട്...വേഗം വഗം സെക്യുരിറ്റി വിളിച്ചു പയയുന്നുണ്ട്...രണ്ടു വരി യായി നടപുറ വാതിലിൽ ഉമ്മറപടിയിൽ തൊട്ടു വന്ദിചു ഭഗവാനെ വിളിച്ചു നാലാംബലത്തിലേക്കുഎത്തി...മുന്നിലെ വരിയിൽ നിന്നു അവൻ എന്തൊക്കെയോ ഖോഷ്ടികൾ കാണിക്കുന്നുണ്ട്... അമ്മയും...ഞാൻ അമ്മയെ തോണ്ടി ആളുകൾ ശ്രദ്ധിക്കുന്നുണ്ട്...മതി..ആളുകൾ പിന്നിൽ നിന്നും തള്ളുന്നുണ്ട്. നല്ല തിരക്ക് തന്നെഎത്ര പേരാണ് നിന്നെ കാണാൻ എവിടുന്നൊക്കെ വരുന്നത് കണ്ണാ....കൊടിമരത്തിനിടയിലൂടെ ഒന്നു നോക്കാൻ ശ്രമിച്ചു ഭാഗവാനുമുന്നിലെ ദീപ പ്രപഞ്ചം മാത്രമേ കാണുന്നുള്ളൂ..'അമ്മ കുനിഞ്ഞു നിൽക്കുന്നുണ്ട്...പ്രിയതമ കണ്ണടച്ചാ വരിയിൽ നിൽകുന്നേ ഭക്തത്തി കുറച്ചു കൂടുതലാണ്....നാമം ജപിക്കുന്നുണ്ട്  അമ്മയും കൈ വിടേണ്ട കുട്ടികളെ പിടിച്ചോളൂ...അമ്മുവും പൊന്നുംവും
നല്ല പരിചയക്കാരെ പോലെ യാണ് തിരക്കി നില്ക്കുന്നത്..അമ്മയുടെ ക്ഷീണമെല്ലാം മാറിയിരിക്കുന്നു... കുട്ടി മുന്നിലെ  വരിയിൽ നിന്നു ഒളിഞ്ഞു നോക്കുന്നുണ്ട് ..അവന്റെ അച്ഛൻ  ബലമായി പിടിച്ചിരിക്കയാണ്...പോട്ടെ പോട്ടെ സെക്യുരിറ്റി വിളിച്ചു പറയുന്നുണ്ട്...സോപാനത്ത് നല്ലാതിരകാണു.ആളുകൾ കൂടുംതോറും ബണ്ടാരങ്ങളും കൂടി വലിപ്പവും കൂടി എത്ര പൈസയാ വന്നു വീഴുന്നത്..ഞാൻനോർത്ത് ഭഗവാന് ഭക്തർ നൽകിയ വാഴകുലകളും പച്ച കറികളും നാളികേരവും എല്ലാം അടുക്കി അടുക്കി വച്ചിരിക്കുന്നു..ഏറ്റവും ആദ്യമുണ്ടാവുന്നത് ഭാഗ വാണ് കൊണ്ടു കൊടുക്കുന്ന എത്രയോ പേരാ..എല്ലാത്തിനും വലിപ്പവും കൂടുതലാ...എത്ര കിട്ടിയാലും മുരാരിക്കു മതിയാവില്ലല്ലോ...കല്യാണവര്ഷം നില വിളക്ക് സോപാനത്തു വഴിപാട് കഴിച്ചു തിരികൊളുത്തി. ശയന പ്രദക്ഷിണം ചെയ്തതുമെല്ലാം മനസിലേക്കോടി വന്നു...വരി കുറേശെ നീങ്ങി വരുന്നുണ്ട്...ഗജവീരന്റെ കൊമ്പുകളും സ്വർണ്ണ കോടി മര  ചോട്ടിലെ വലിയ ഭണ്ടാരത്തിനു മുന്നിലെ ആള്കൂട്ടവും എല്ലാം ഭഗവാന്റെ നാമം ചൊല്ലി ഞാൻ കാണുന്നുണ്ട് കുട്ടികളെ പിടിച്ചോളൂ... 'അമ്മ എന്റെ തൊട്ടു മുന്നിലും...കുനിഞ്ഞു കുനിഞ്ഞു മെല്ലെ മെല്ലെ വരി പോകുന്നുണ്ട്....എതിരെ വരിയിൽ നിന്നും ഉണ്ണി അമ്മയെ നോക്കി കണ്ണടച്ചു കാണിക്കുന്നുണ്ട്  അമ്മക്ക് നേരെ കുതിക്കുന്നുണ്ട്...
നട ക്കു..നടക്കൂ സെക്യുരിറ്റി വിളിച്ചു പറ യുന്നുണ്ട്...അയ്യപ്പന്റെ അമ്പലത്തിനു പിന്നിലൂടെ നാലമ്പല അരികിലെത്തി...രണ്ടു വരിയായ് നിർത്തിയിരിക്കയാണ്..എന്തൊരു തിരക്കാണ് എപ്പോ വന്നാലും തിരക്കാ...
കണ്ണാ..മെല്ലെ മെല്ലെ വരി നാലമ്പല വാതിലിലെത്തി...സ്വർണ്ണം പൂശിയ കൊത്തു പണികളും എല്ലാം കണ്ടു.. ഉമ്മറപടിയും തൊട്ടു വന്ദ്യചു'അമ്മ മുന്നിൽ നാലബലത്തിൽ എത്തി..ഭഗവാനെ കൃഷ്ണാ നാരായണാ
നാരായണാ..ഭഗവാനെ എല്ലാവരും ഓരോ പേര് വിളിച്ചു വിളിച്ചു കേറുകയാണ്...'അമ്മ കുനിഞ്ഞു കുനിഞ്ഞു നട യിൽ വരിയിലെത്തി..ഇപ്രാവശ്യം ഭഗവാനെ ശരിക്കു കാണണം ഞാൻ മനസ്സിൽചിന്തിച്ചു.. ദൂരെ നിന്ന് നോക്കി
ദീപ പ്രഭമാത്രമേ കാണാനുള്ളൂ..തുളസി മാല കാണുന്നുണ്ട്..ഏതു രൂപ മാണ് ഈ നു മനസ്സിലാവുന്നില്യ..അമ്മയും മുന്നിൽ നിന്നു എത്തി നോക്കുന്നുണ്ട്..പ്രിയതമയും കണ്ണടച്ചു പ്രാർത്ഥനയാണ്..കുട്ടികൾ മുന്നിലും
അടുത്ത വരിയിൽ അവനും കള്ള ചിച്ചി ചിരിച്ചു അമ്മയെ നോക്കുന്നുണ്ട്...അവന്റെ അച്ചൻ ഭഗവാനെ ചൂണ്ടി കാണിക്കുന്നുണ്...
വരി നീങ്ങി ഞാൻ അമ്മയെ ചെറുതായി ഒന്നു ഉയർത്തി 'അമ്മ കണ്ടോളു...'അമ്മ കൺ നിറയെ കണ്ടു തൊഴുതു... വേഗം വേഗം വിളിച്ചു പറയുന്നു..നടക്കാ നടക്ക
സെക്യുരിറ്റി വിളിച്ചു പറയുന്നു..തിരുനടയിലെത്തി...പ്രിയതമയും  കുട്ടികളുംമുന്നിലായി തൊഴുതു നീങ്ങി ഞാൻ അമ്മയുടെ കൈ പിടച്ചു ഉയർത്തി ഭഗവാനെ കാണിച്ചു. ഞാനും ഒരു നിമിഷം കണ്ണടചു  ഭഗവാനെ മനസിൽ ധ്യാനിച്ചു....അപ്പോഴേക്കും പിന്നിൽ നിന്ന് തള്ളി സെക്യുരിറ്റിയും പിടിച്ചു വലിക്കയാണ്....ഒന്നു കണ്ടില്ല്യല്ലോ ഭഗവാനെ എന്നോർത്തു ഞാനും നീങ്ങി....എന്തൊരു തിരക്കാണ്...കുട്ടികളും പ്രിയതമയും ശ്രീമൂലത്താമൂലയിൽ ഭണ്ടാരത്തിൽ വഴിപാട്‌ പൈസ ഇടുന്ന തിരക്കിലാ...ഉന്തി തള്ളി ഞങ്ങൾ ശ്രീമൂലത്പിറകിലെത്തി...ഗണപതിയെയും തൊഴുതു..ഗോപുരം നോക്കി കുമ്പിട്ടു.. ശ്രീമൂലത്തെ ചുവരിലെ എല്ലാ പ്രതിമകളെയും പ്രിയതമ തൊട്ടുഴിയുന്നുണ്ട്...കുട്ടികൾ മുന്നിലും
അമ്മയുടെ  കൈ പിടിച്ചു ഞാൻ ചോദിച്ചു 'അമ്മ ശരിക്കും കണ്ണനെ കണ്ടില്ല്യേ..ഉവ്വെന്നു തലയാട്ടി...അമ്മ
വടക്കേ നട യിൽ നിന്നു ഒരിക്കൽ കൂടി ഭഗവാനെ മനസിൽ വിചാരിച്ചു വടക്കേ നടവാതിൽ  പിന്നിലേക്ക് നടന്നു നാലബലത്തിലേക്കു കടന്നു ചന്ദനം വാങ്ങിവരാംനിൽക്കൂ....പ്രിയതമയെയും അമ്മയെയും തൂണുകൾകൾകിടയിൽ നിർത്തി ഞാൻ വരിയിൽ ചേർന്നു...തീർത്ഥവും ചന്ദനവും വാങ്ങി...തിരിച്ചെത്തി അമ്മക്കും കുട്ടികളുടെ അമ്മക്കും കൊടുത്തു...കുട്ടികളുടെ 'അമ്മ എനിക്കും തിരു നെറ്റിയിൽ  തൊട്ടു തന്നു...എന്തൊരു കുളിരാ നെറ്റിയിൽ നല്ല തണുപ്പനുഭവപ്പെട്ടു...പ്രസാദം വാങ്ങാൻ നിന്നാൽ ഇനിയും വൈകും നമ്മുക്ക് പുറത്തു കടക്കാം...നടക്കൂ..
ഒന്നുകൂടി തൊഴുകാം.കിഴക്കേ നട യിലേക്ക് കൊടിമർച്ചോട്ടിൽ ന്ന് ഭഗവാനെ ഒന്നു കൂടി കാണാൻ ശ്രമിച്ചു തൊഴുതു വലം വച്ചു അയ്യപ്പനെയും തൊഴുതു  പ്രദക്ഷിണം ചെയ്തു വടക്കെ നട യിലെത്തി ..'അമ്മ വേഗം നടക്കൂ...
അമ്മയുടെ കൈ പിടിച്ചു ...'അമ്മ ആർക്കോ ടാറ്റ കൊടുക്ക...ഞാൻ നോക്കി...ആ ഉണ്ണി...അച്ഛന്റെ കയ്യിൽ.നിന്നു കുതിക്കുനുണ്ട്..ഞങ്ങളെ കണ്ടതും അവരും ഇങ്ങോട്ട് വന്നു
കണ്ടു തൊഴുതുവോ...ഞാൻ ചോദിച്ചു
എന്തൊരു തിര ക്കാ ഒന്നു മര്യാദ ക്കു കാണാൻ പോലും കഴിയുന്നില്ല.. ഞാൻ പരിഭവം പറഞ്ഞു...അവൻ 'അമ്മ യോടാ കളി... ആചമ്മ പോയിവരാട്ടോ...അമ്മ അവനോട്...




Comments

Popular posts from this blog

എന്റെ ബാല്യം

ജൂലായ് 1

പാഞ്ഞാൾ