നിളയൊഴുകട്ടെ.

നാവാമുകുന്ദനു നിവേദ്യമായ്
നിള യിലെ നീലാഭയാം അമ്പര
നീലിമയിലൊഴുകി കുളിർ
തഴുകി വരുമാ തെന്നലായ്
തീരത്തെ തർപ്പണതറയി
അർപ്പിച്ചു ബലി  ചെയ്യുമാ 
അലകളെ ചുംബിക്കും അരുണ കിരണമേ മറന്നൊ  നീ 
നിണ മൊഴുകിയ മാമാങ്ക കഥ..
ഒരുപിടി എള്ളും പൂവും മൂകമായ്
അർപ്പിച്ചിടാം ഞാൻ പിന്നായാ നാവാമുകുന്ദന് പൊൻ കണിയും..
നിള യൊഴുകിയ വഴിയും തീരവും നിണമൊഴുകിയ വീരഗാഥയതും
പലരും പലവുരു പറഞ്ഞതല്ലേ
പറയാനേറെയുണ്ട് പകലതുമതിയോ
നിളയുടെ അലയും അലകളും ഓളവും
ആ കടലിലഞ്ഞിടും പിന്നെയും
നിള യൊഴുകട്ടെ അനസ്യൂതമിവിടെ ചൊല്ലിയാഗാഥകളും പാട്ടും ജീവനുമായി ജന്മജന്മാന്തരമതുവേണമിനിയുമിവിടെ.

Comments

Popular posts from this blog

എന്റെ ബാല്യം

ജൂലായ് 1

പാഞ്ഞാൾ