കണ്ടുവോ
ഉണ്ണീ
മുങ്ങികുളിച്ചുവോ.
മുങ്ങാൻ കുളി ഇട്ടുവോ
നീളേ നീന്തി തുടിച്ചുവോ ...
നീർക്കോലിയെ കണ്ടുവോ..
പല പല വട്ടം മുങ്ങിയോ..
പരൽ മീനെ പിടിച്ചുവോ.
ഇക്കരെ അക്കരെ നീന്തിയോ
ഇനിയും കുളിക്കാൻ തോന്നിയോ
ഈറൻ കോടി ഉടുത്തുവോ..
ഇമ്പമായി കാവിൽ കേറിയോ
കൽ വിളക്കുകൾ കണ്ടുവോ
കൈകൾ കൂപ്പി തൊഴുതുവോ
വേദ മന്ത്രങ്ങൾ കേട്ടുവോ
വേദന നീ ചൊല്ലിയോ..
നാമ ജപം കേട്ടുവോ നീ
നാമം ഇത്തിരി ജെപിച്ചുവോ..
വാരസ്യരേ നീ കണ്ടുവോ
വായതാരിയും കേട്ടുവോ...
ചുറ്റുവിളക്കു കണ്ടുവോ
ചുറ്റും ദീപം തെളിച്ചുവോ..
ദീപാരാധന കണ്ടുവോ
ദീപം കൊണ്ടുഴിഞ്ഞുവോ..
തുളസി തീർത്ഥം കിട്ടിയോ
തിരു നെറ്റിയി കുറി തൊട്ടുവോ
കൽ പടവുകൾ കണ്ടുവോ
കഥകൾ നീ കേട്ടു വോ..
കനാലിൽ വെള്ളം കേറിയോ
കമ്പ കാലും നീ കണ്ടുവോ
ആലിൻ തറയിലിരുന്നുവോ
ആടും ആലിലകൾ കണ്ടുവോ
ചെണ്ട മേളം കേട്ടുവോ
ചെമ്മേ തലയാട്ടിയോ
താഴെ മലകൾ കണ്ടുവോ
തണുത്ത കാറ്റേറ്റുവോ.
പാഞ്ഞാൾപാടം കണ്ടുവോ
പുഞ്ച കൃഷിയും കണ്ടുവോ.
പൂര പറമ്പതു കണ്ടുവോ
പായും പൂതനെ കണ്ടുവോ
ഉണ്ണീ നീ കണ്ടുവോ എൻ
പാഞ്ഞാൾകാരെ.കണ്ടുവോ..
പാവമാം നാട്ടരെ കണ്ടുവോ..
പാഞ്ഞൾക്കാരെ കണ്ടുവോ.?
Comments
Post a Comment