Posts

Showing posts from July, 2020

കണ്ടുവോ

ഉണ്ണീ  മുങ്ങികുളിച്ചുവോ. മുങ്ങാൻ കുളി ഇട്ടുവോ നീളേ നീന്തി തുടിച്ചുവോ ... നീർക്കോലിയെ കണ്ടുവോ.. പല പല വട്ടം മുങ്ങിയോ.. പരൽ മീനെ പിടിച്ചുവോ. ഇക്കരെ അക്കരെ നീന്തിയോ ഇനിയും കുളിക്കാൻ തോന്നിയോ ഈറൻ കോടി ഉടുത്തുവോ.. ഇമ്പമായി കാവിൽ കേറിയോ കൽ വിളക്കുകൾ  കണ്ടുവോ  കൈകൾ കൂപ്പി തൊഴുതുവോ വേദ മന്ത്രങ്ങൾ കേട്ടുവോ വേദന നീ ചൊല്ലിയോ.. നാമ ജപം കേട്ടുവോ നീ നാമം ഇത്തിരി ജെപിച്ചുവോ.. വാരസ്യരേ  നീ കണ്ടുവോ വായതാരിയും കേട്ടുവോ... ചുറ്റുവിളക്കു കണ്ടുവോ ചുറ്റും ദീപം തെളിച്ചുവോ.. ദീപാരാധന കണ്ടുവോ ദീപം കൊണ്ടുഴിഞ്ഞുവോ.. തുളസി തീർത്ഥം കിട്ടിയോ തിരു നെറ്റിയി കുറി തൊട്ടുവോ കൽ പടവുകൾ കണ്ടുവോ കഥകൾ നീ കേട്ടു വോ.. കനാലിൽ വെള്ളം കേറിയോ കമ്പ കാലും നീ കണ്ടുവോ ആലിൻ തറയിലിരുന്നുവോ ആടും ആലിലകൾ കണ്ടുവോ ചെണ്ട മേളം കേട്ടുവോ ചെമ്മേ  തലയാട്ടിയോ താഴെ മലകൾ കണ്ടുവോ തണുത്ത കാറ്റേറ്റുവോ. പാഞ്ഞാൾപാടം കണ്ടുവോ പുഞ്ച കൃഷിയും കണ്ടുവോ. പൂര പറമ്പതു കണ്ടുവോ പായും പൂതനെ കണ്ടുവോ ഉണ്ണീ നീ കണ്ടുവോ എൻ പാഞ്ഞാൾകാരെ.കണ്ടുവോ.. പാവമാം നാട്ടരെ കണ്ടുവോ.. പാഞ്ഞൾക്കാരെ കണ്ടുവോ.?

നിളയൊഴുകട്ടെ.

നാവാമുകുന്ദനു നിവേദ്യമായ് നിള യിലെ നീലാഭയാം അമ്പര നീലിമയിലൊഴുകി കുളിർ തഴുകി വരുമാ തെന്നലായ് തീരത്തെ തർപ്പണതറയി അർപ്പിച്ചു ബലി  ചെയ്യുമാ  അലകളെ ചുംബിക്കും അരുണ കിരണമേ മറന്നൊ  നീ  നിണ മൊഴുകിയ മാമാങ്ക കഥ.. ഒരുപിടി എള്ളും പൂവും മൂകമായ് അർപ്പിച്ചിടാം ഞാൻ പിന്നായാ നാവാമുകുന്ദന് പൊൻ കണിയും.. നിള യൊഴുകിയ വഴിയും തീരവും നിണമൊഴുകിയ വീരഗാഥയതും പലരും പലവുരു പറഞ്ഞതല്ലേ പറയാനേറെയുണ്ട് പകലതുമതിയോ നിളയുടെ അലയും അലകളും ഓളവും ആ കടലിലഞ്ഞിടും പിന്നെയും നിള യൊഴുകട്ടെ അനസ്യൂതമിവിടെ ചൊല്ലിയാഗാഥകളും പാട്ടും ജീവനുമായി ജന്മജന്മാന്തരമതുവേണമിനിയുമിവിടെ.
Image
അമ്പല കുളത്തിലലകളിൽ മുങ്ങാംകുളി കഴിഞ്ഞാ കൽമണ്ഡപതിണ്ണയിലു അമ്പല നടയിലലും അലഞ്ഞീറനുടുത്താ ഈറൻ കൽപടവുകൾ താണ്ടി പച്ചതണൽവിരിക്കും മയിലാടു മിടവഴിയിലൂടൊഴികിയണയും അരുണ കിരണമാം ഉഷസ്സായി നിൽപ്പൂ നീ എൻ മുന്നിൽ.. കൽപാന്ത കാലമതോളം നിൻ പാദസ്വര പദവിന്യാസം കരളിൽ കാതോർത്തു കാതരനായി കാത്തുനിന്നിടാ മെന്നാഅരയാലോ ഇലകളിളക്കിയാടി പാടി...

പാഞ്ഞാൾ

കാടും മേടും തോടും തഴുകിവരും കുളിർക്കാറ്റും  കണ്ണത്താ ദൂരത്തായ് നെൽ പാടങ്ങളും പാട വരമ്പത്തായി ഓടി കളിക്കുമാ കിടാങ്ങളും  മേയുന്ന കന്നാലി കൂട്ടവും.. നിര നിരയായ്‌ കേരതൈഓല  തുമ്പിലാടും കുരുവിതൻ കരവിരുതിൽ വിരിയും കിളികൂടുകളും. ഈറനുടുത്തമ്പലം ചുറ്റിവരുമാ ചെറു പെണ്കൊടികളും പാറി പറക്കും അമ്പല പ്രാക്കളും ആലിനിലയിലായ്‌ അമ്പല പായസവുമുണ്ടല്ലോ പിന്നെ കാറ്റിലാടും അരയാൽഇലകൾ തൻ മമര ശബ്ദവും. കൊമ്പിലായ്‌  കിളി കൊഞ്ചലായ്‌ തത്തയും പിന്നെ കഥകൾ ചൊല്ലും കൽവിളക്കും അമ്പലകുളത്തിലല്ലിആമ്പൽപൂ അല്ലിതൻതേൻ നുകരുമാ ആ തേനീച്ച കൂട്ടവും. പരൽ മീനെയങ്ങാ മുങ്ങാംകുളിയിട്ടു കൊത്തി പിടിക്കുമാ നീല പൊൻമാൻ കുഞ്ഞുങ്ങളും നീന്തിതുടിക്കുന്ന പിള്ളേര് കൂട്ടമായ്‌  പിന്നെ ആടി തുടിക്കുന്നു ഊഞ്ഞാലിലും പാടത്തു മേയുന്ന കന്നാലികൂട്ടവും ഒരുകാലിൽ തപംചെയ്യുമാ കൊറ്റി കൂട്ടങ്ങളും പിന്നെ പായും പൂതനും തിറയും ആ കോമരവും പിന്നാലെ പായുന്ന പിള്ളേര് കൂട്ടവും.. പൂക്കളും കനികളും ആവോളമുണ്ടല്ലൊ  പാഞ്ഞളിലപ്പന്റെ അനുഗ്രഹവും. പാഞ്ഞെത്തും  പറന്നെത്തും എൻ മനമെന്നുമേ പാഞ്ഞാളിലാലിൻ ചുവട്ടിലെന്നുമെന്നും....

ചിന്ത

ഇനി എത്ര നാളെന്ന ചിന്ത     സദാ ഉണ്ടായി വന്നാൽ നിഴലായി മരണം കൂടെയെന്നും സ്വയം വെറും ഒരു പുൽ കൊടി എന്നും കണ്ണടച്ചൊന്നു ചിന്തിച്ചിട്ടീ ഊഴിയും സവ്വവുംപടച്ചവൻ  കാണുന്നു നിൻ ദുഷ്ക്രിയയെന്നും അഹന്തയത് തീർത്തിട്ടു മർത്ത്യാ നീ അവൻ മുന്നിൽവെറും അണുവെന്നും മറന്നിടാതെ ഒരു മാത്ര കണ്ട് അവൻ നൽകിയ  അനുഗ്രഹങ്ങൾഅനുഭവിച്ചറിയൂ..

അനുഭവം

മാർച്ച്14 നു ലോക്ഡൗൻ തുടങ്ങി മാസത്തിൽ ഒരു ലീവ് കിട്ടിയിരുന്ന ഞങ്ങൾ ആദ്യമൊക്കെ മനസ്സിൽ നല്ല സന്തോഷ മായിരുന്നു കുറെ ആയി ലീവ് കിട്ടിയിട്ട് രാവിലെ ജോലി ക്കുപോവാൻ  5.45നു എണീറ്റ് ഭക്ഷണം വച്ചു റെഡി ആയി ബ്രായ്ക്കു ഫാസ്റ്റ്കഴിച്ചാൽ ആയി 8 മണിക്ക് വണ്ടില് കേറി  65 കിൽമീറ്റർ ദൂരം ഒരു മണിക്കൂർ ഓട്ടംതാണ്ടി കടയിലെത്തി 9 മണിക്ക് കടയിലെത്തിയാൽ പിന്നെ റൂമിൽ തിരിച്ചെത്തുന്നതു രാത്രി 11.30 വെറും യാന്ത്രിക മായിരുന്ന നമ്മുടെ ജിവിതം 15 തിയതി മുതൽ മാറി....ഓ നന്നായി ഉറങ്ങണം കൂട്ടുകാർ പറഞ്ഞു... നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കണം ശരീരം ഒന്നു നോക്കണം.  ഉറങ്ങി രാവിലെ 10 മാണി വരെ ആദ്യ ദിവസങ്ങളിൽ ..ഓ നല്ല സുഗം തന്നെ ac യുടെ തണുപ്പിൽ കമ്പിളി പുതച്ചു ഉറങ്ങാൻ.....മെല്ലെ എണീക്കുന്നു കൂട്ടു കാർ ചിലർ മൊബൈൽ പിടിച്ചു അവിടി വിടെ   ഇരിക്കുന്നു ചിലർ  നാട്ടിൽ വിളിക്കുന്നു ചിലർ ഗെയിം കളിക്കുന്നു എല്ലാവരുടെയും മുഖത്തു സന്തോഷം തന്നെ അങ്ങനെ തന്നെ വേണം മുതലാളി മാർക്ക് കുറച്ചു അഹങ്കാരം കൂടുതലാ...എത്ര ഉണ്ടാക്കിയാലും മതി യാവില്ല്യ.. ഒരു ലീവ് അധികം എടുത്താൽ ശമ്പളം പിടിക്കും എന്തൊക്കെ യായിരുന്നു..(.100നോട് ...

ജൂലായ് 1

ഇന്ന് ജൂലായ് ഒന്നു ചിന്തയതാക്കാം ഒന്നായി തന്നെ നമ്മളൊന്നാണെന്നാ വികാരം ചിന്തിക്കാം എന്നാലൊന്നായ് നേടാംപല പല  ജീവിത വിജയം. അന്നാ ചിന്തയതില്ലാതല്ലേ ഈവിധം ദുരിത കാഴ്ചകൾ കണ്ണിൽ ചെയ്യാമൽപായെങ്കിലും നന്മയുമയതു ഇല്ലാ വൈകിയതില്ല്യ ഇന്നുമാതാവാം എന്നുമാതാവാം തന്നാലായത് ചെയ്യിൻ ഏകാം ഏകാംഏറാം പടികൾ വീണ്ടും ഒന്നായി തന്നെ നീങ്ങാം നേടാം പല വിധമുലകിൽ പലതും സുലഭമതലേ. പണ്ഡിതനെന്നോ പാമരനെന്നോ കറുത്തവനെന്നോ വെളുത്തവൻ എന്നോ  വേണ്ടാചിന്ത ചിന്തയത് വേണ്ടാ കരുതാം പിന്നെകോർക്കാം കൈകൾ ചേർക്കാം ആക്കാം  ആയിതീരാം തീരതണയും തിരയായിതീരാം.. നമ്മൾ ഒന്നായ് നന്മയുടെ നാളെയുടെ പുലരും പഭാതമായി പ്രകാശമായ് പ്രതീക്ഷകളുടെ വാനവും തീരവും തിരയുംമതങ്ങു തീർത്തിടാം. എണ്ണിയാലോടുങ്ങാത്ത തിരയതാവണം നാളെയുടെ നന്മയുടെ തണലായി എന്നും തിളങ്കും പൂതിങ്കൾ തിരയതാവണം.